വ്യക്തിപരമായ ആരോപണങ്ങൾ വഴി കേസിനെ ദുർബലപ്പെടുത്തരുത്: എംവി ഗോവിന്ദനെതിരെ മോന്‍സന്‍ കേസിലെ പരാതിക്കാരന്‍

Published : Jun 19, 2023, 11:21 AM ISTUpdated : Jun 19, 2023, 12:45 PM IST
 വ്യക്തിപരമായ ആരോപണങ്ങൾ വഴി കേസിനെ ദുർബലപ്പെടുത്തരുത്: എംവി ഗോവിന്ദനെതിരെ മോന്‍സന്‍ കേസിലെ പരാതിക്കാരന്‍

Synopsis

തട്ടിപ്പ് കേസിൽ സുധാകരന്‍റെ  വിശ്വസ്തൻ എബിൻ എബ്രഹാമിനെതിരെ തെളിവുണ്ട്.പോക്സോ കേസുമായി തങ്ങളുടെ പരാതിക്ക് ബന്ധമില്ലെന്നും ഷമീര്‍

എറണാകുളം:സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരനായ ഷമീര്‍ വ്യക്തമാക്കി..എന്നാല്‍ വ്യക്തിപരമായ പുതിയ  ആരോപണങ്ങൾ വഴി തങ്ങളുടെ കേസിനെ ദുർബലപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. കെ.സുധാകരന് പോക്സോ കേസില്‍ ബന്ധമുണ്ടെന്ന എംവിഗോവിന്ദന്‍റെ  പരമാര്‍ശം അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.പോക്സോ കേസുമായി തങ്ങളുടെ പരാതിക്ക് ബന്ധമില്ല.വ്യക്തിപരമായ പുതിയ  ആരോപണങ്ങൾ വഴി തങ്ങളുടെ കേസിനെ ദുർബലപ്പെടുത്തരുത്.സുധാകരൻ പത്ത് ലക്ഷം മോൺസനിൽ നിന്ന് കൈപറ്റിയത് തങ്ങൾ കണ്ടിട്ടില്ല.സുധാകരൻ ഒപ്പമുണ്ട് എന്ന് മോൺസൺ പറഞ്ഞത് കൊണ്ടാണ് തങ്ങൾ പണം കൊണ്ടുവന്നത്.പണം കൈമാറിയ ദിവസവും എബിൻ അവിടെ ഉണ്ടായിരുന്നു.തട്ടിപ്പ് കേസിൽ സുധാകരന്‍റെ  വിശ്വസ്തൻ എബിൻ എബ്രഹാമിനെതിരെ തെളിവുണ്ട്.മോൺസൺ പല തവണ എബിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറി.സുധാകരന് വേണ്ടി എബിൻ മാസപടി കൈപ്പറ്റി.കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ എബിൻ ശ്രമിക്കുന്നുവെന്നും ഷമീര്‍ ആരോപിച്ചു.

അതിനിടെ എംവിഗോവിന്ദനെതിരെ കടുത്ത ആക്ഷേപവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ രംഗത്തെത്തി.സിപിഎമ്മിന്റെ 'അശ്ലീല' സെക്രട്ടറിയോടാണ് എന്ന തലക്കെട്ടോടെയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് പരാമര്‍ശം.ഇരിക്കുന്ന സ്ഥാനത്തിന്‍റെ  മാന്യതയെങ്കിലും കാണിക്കണമെന്ന്  പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്‍റെ  നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതുമെന്നും അദ്ദേഹം പരിഹസിച്ചു.

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ