രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കോട്ടയത്തെ ലൈഫ് ഫ്ളാറ്റുകള്‍ ചോർന്നൊലിക്കുന്നു

Published : Jun 19, 2023, 11:01 AM IST
രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കോട്ടയത്തെ ലൈഫ് ഫ്ളാറ്റുകള്‍ ചോർന്നൊലിക്കുന്നു

Synopsis

കലക്ടറുടെ ഇടപെടലിന് ശേഷം തട്ടിക്കൂട്ട് പണി നടത്തി ലൈഫ് മിഷന്‍ അധികൃതര്‍ മടങ്ങിയതിന് പിന്നാലെ പെയ്ത ആദ്യ മഴയില്‍ തന്നെ വീണ്ടും ഫ്ളാറ്റുകള്‍ ചോരുകയാണ്. 

കോട്ടയം: വിജയപുരത്ത് രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. ചോര്‍ച്ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കലക്ടര്‍ തന്നെ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കലക്ടറുടെ ഇടപെടലിന് ശേഷം തട്ടിക്കൂട്ട് പണി നടത്തി ലൈഫ് മിഷന്‍ അധികൃതര്‍ മടങ്ങിയതിന് പിന്നാലെ പെയ്ത ആദ്യ മഴയില്‍ തന്നെ വീണ്ടും ഫ്ളാറ്റുകള്‍ ചോരുകയാണ്. 

ഇക്കഴിഞ്ഞ ഏപ്രില്‍ 8 ന് സംസ്ഥാനമെമ്പാടുമായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു നല്‍കിയ നാല് ലൈഫ് ഫ്ളാറ്റ് സമുച്ചയങ്ങളിലൊന്നാണ് കോട്ടയം വിജയപുരത്തേത്. ആകെയുളള 42 ഫ്ളാറ്റുകളില്‍ 28 എണ്ണത്തില്‍ ആളുകള്‍ താമസം തുടങ്ങിയതിന് പിന്നാലെയാണ് ചോര്‍ച്ചയും തുടങ്ങിയത്. മൂന്നും നാലും നിലകളിലെ വീടുകളിലാണ് മഴ വെളളം ഒലിച്ചിറങ്ങി താമസം ദുഷ്കരമായത്. 

പനിക്ക് ചികിത്സയിലിരുന്ന എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ചു, ആശുപത്രിക്കെതിരെ പരാതി

ഒരാഴ്ച മുമ്പ് തന്നെ പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി മടങ്ങുകയും ചെയ്തു. എന്നിട്ടും ചോര്‍ച്ച മാറിയിട്ടില്ലെന്ന് ഫ്ലാറ്റിലെ താമസക്കാർ പറയുന്നു. വീടുകളുടെ നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തിലും താമസക്കാര്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിനിടെ ഫ്ളാറ്റിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

വീഡിയോ കാണാം 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ
ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി