
പാലക്കാട്:മധുകൊല്ലപ്പെട്ട കേസിൽ ആദ്യകുറ്റപത്രം സമർപ്പിച്ച അഗളി മുന്‍ ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യന്‍റെ വിസ്താരം തുടങ്ങി. കെ സുബ്രഹ്മണ്യന്‍റെ വിസ്താരം നേരത്തെ വച്ചിരുന്നെങ്കിലും നീണ്ടു പോവുകയായിരുന്നു. മധു കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും തൊണ്ടി മുതലുകൾ ബന്തവസിലെടുത്ത് ശീഷർ മഹസർ തയാറാക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തത് ടി കെ സുബ്രഹ്മണ്യനാണ്.
വിസ്താരം തുടങ്ങുന്നതിന് മുമ്പ് ആറ് ഹർജികളാണ് പ്രതിഭാഗം നൽകിയത്. അഗളി ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റജിസ്റ്റർ ഹാജരാക്കണം,സബ് കലക്ടർ ജെറോമിക് ജോർജ് ഇൻക്വസ്റ്റ് നടത്തിയതിന്‍റെ എഡിറ്റ് ചെയ്യാത്ത വീഡിയോ,പോസ്റ്റ്മോർട്ടം നടത്തിയതിന്‍റെ വീഡിയോ,സയന്‍റിഫിക് ഓഫീസറുടെ വർക് ഷീറ്റ്, എന്നിവ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം ഹർജികൾ നല്‍കിയത്. സീൽ ചെയ്ത കവറിൽ നൽകിയ അഗളി പൊലീസ് സ്റ്റേഷനിലെ വിവരങ്ങൾ പരിശോധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും പ്രതിഭാഗം നൽകിയിട്ടുണ്ട്.ഹർജികളിൽ വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റി വച്ചു.അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതും ചൊവ്വാഴ്ചയും തുടരും.
കൂടുതല്‍ വായനയ്ക്ക്: അടപ്പാടി മധു കൊലക്കേസ്: റിമാൻഡിലായ പ്രതികൾക്ക് ജാമ്യം
കൂടുതല്‍ വായനയ്ക്ക്: അട്ടപ്പാടി മധു കേസ് : അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി
കൂടുതല്‍ വായനയ്ക്ക്: മധു കൊലക്കേസ്: മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട്; വിചാരണ കോടതി വിധി ഇന്ന്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam