കെപിസിസി എതിർപ്പ് അവഗണിച്ച് രമ്യ ഹരിദാസ്: പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ തൻ്റെ അഡീഷണൽ പിഎ ആക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി

Published : Sep 07, 2026, 05:17 PM IST
Ramya Haridas Palayam Pradeep

Synopsis

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ തൻ്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎ. കോൺഗ്രസ് നേതൃത്വത്തിൻ്റെ എതിർപ്പ് അവഗണിച്ച്, മുൻകാല പ്രാബല്യത്തോടെ നിയമനം നൽകാൻ നിയമസഭ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി.

തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ. മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിനെ തൻ്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭ സെക്രട്ടറിയുടെ ഓഫീസിൽ കത്ത് നൽകി. ഇന്നാണ് കത്ത് സമർപ്പിച്ചത്. 21/5/2026 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യം. അന്ന് മുതൽ പാളയം പ്രദീപ് തൻ്റെ കൂടെയുണ്ടെന്നാണ് ഇതിന് വിശദീകരണമായി പറഞ്ഞിരിക്കുന്നത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൻ്റെ എതിർപ്പ് തള്ളിയാണ് പാളയം പ്രദീപിനായി രമ്യ ഹരിദാസ് ഈ കത്ത് നൽകിയത്. ആദ്യം സ്പീക്കറുടെ ഓഫീസിലാണ് രമ്യ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. എന്നാൽ നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ഇതോടെയാണ് രമ്യ നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ സമീപിച്ചത്. കെപിസിസിയുടെ ഓഫീസിന് പോലും പുല്ലുവില കൽപ്പിച്ചാണ് നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ രമ്യ ഹരിദാസ് സമീപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കയ്പ്പമംഗലം അപകടം: ദേശീയപാത സുരക്ഷ പരിശോധിക്കണമെന്ന് ഗഡ്കരിക്ക് കത്തയച്ച് മുഖ്യമന്ത്രി; 'നിർമാണ മേഖലയിൽ കൃത്യമായ മുന്നറിയിപ്പ് സംവിധാനമടക്കം വേണം'
ഗണേശോത്സവം: മാർഗനിർദേശങ്ങളുമായി മലിനീകരണ നിയന്ത്രണ ബോർഡ്