കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ വൈകും; അപകടമുണ്ടായ ബ്ലോക്കിലുണ്ടായിരുന്നത് 10 ഓപ്പറേഷൻ തിയേറ്ററുകൾ

Published : Jul 05, 2025, 10:01 AM IST
Kottayam Medical College

Synopsis

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ വൈകുമെന്ന് അറിയിപ്പ്.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ വൈകുമെന്ന് അറിയിപ്പ്. അപകടമുണ്ടായ ബ്ലോക്കിലെ ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയകളാണ് മുടങ്ങിയിരിക്കുന്നത്. ഈ ബ്ലോക്കിൽ 10 ഓപ്പറേഷൻ തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ചയോടെ പുതിയ ബ്ലോക്കിൽ ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതിനുശേഷം ആയിരിക്കും ശസ്ത്രക്രിയകൾ നടക്കുക. ഇന്നലെ മുതൽ ഈ ദിവസങ്ങളിൽ ശസ്ത്രക്രിയ നിശ്ചയിച്ചവർക്ക് പുതിയ തീയതി നൽകിയിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ