'സമരം അവസാനിപ്പിക്കണം', എയിംസ് നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ദില്ലി ഹൈക്കോടതി

By Web TeamFirst Published Dec 15, 2020, 5:08 PM IST
Highlights

ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്സുമാർ പിൻമാറണമെന്ന് കോടതി ആവശ്യപ്പെട്ടു

ദില്ലി: ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സിംഗ് ജീവനക്കാർ നടത്തി വരുന്ന സമരത്തിൽ ഇടപെട്ട് ദില്ലി ഹൈക്കോടതി. ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്സുമാർ പിൻമാറണമെന്ന് കോടതി
ആവശ്യപ്പെട്ടു. കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. സമരത്തിനെതിരെ എംയിസ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഹർജിയിൽ അടുത്ത മാസം 18 ന് വീണ്ടും വാദം കേൾക്കും. 

എയിംസ് സമരം: ആശുപത്രി ഡയറക്ടറെ ആരോഗ്യ സെക്രട്ടറി വിളിപ്പിച്ചു, സമരം അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ

ശമ്പളത്തിലെ അപാകത പരിഹരിക്കുക, സ്വകാര്യ ഏജൻസി വഴിയുള്ള നഴ്സുമാരുടെ കരാർ നിയമനങ്ങൾ നിർത്തിലാക്കുക, മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങൾ നൽകുക , നഴ്സിംഗ് നിയമനത്തിൽ ആൺ-പെൺ അനുപാതികം പാലിക്കുക ഉൾപ്പെടെ 23 ആവശ്യങ്ങളാണ് യൂണിയൻ മുന്നോട് വച്ചത്. കഴിഞ്ഞ മാസം സമരത്തിന് നോട്ടീസ് നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തിനെ തുടർന്നാണ് അനിശ്ചിതത്വ കാല സമരത്തിലേക്ക് കടന്നത്. സമരം എം യിസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചതോടെ അികൃതർ കോടതിയെ സമീപിക്കുകയായിരുന്നു. 5000ത്തോളം നഴ്സുമാർ പങ്കെടുക്കുന്ന സമരത്തെ തുടർന്ന് എംയിസിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. 

click me!