പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു: ഡിഎൻഎ പരിശോധനഫലം ലഭിച്ചില്ല

Published : Dec 15, 2020, 04:17 PM ISTUpdated : Dec 15, 2020, 04:24 PM IST
പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു: ഡിഎൻഎ പരിശോധനഫലം ലഭിച്ചില്ല

Synopsis

ബീഹാറി സ്വദേശിനിയുടെ കുഞ്ഞിൻ്റെ ഡിഎൻഎ പരിശോധനഫലം ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

മുംബൈ: ബീഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്ധേരിയിലെ കോടതിയിലാണ് ബിനോയിക്കെതിരായ കുറ്റപത്രം സമർപ്പിച്ചത്. 678 പേജുള്ള കുറ്റപത്രം കോടതിയിൽ ബിനോയിയെ വായിച്ചു കേൾപ്പിച്ചു. 

അതേസമയം ബീഹാറി സ്വദേശിനിയുടെ കുഞ്ഞിൻ്റെ ഡിഎൻഎ പരിശോധനഫലം ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നരവർഷത്തിന് ശേഷമാണ് കേസിൽ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബീഹാർ സ്വദേശിനിയായ യുവതി 2019 ജൂൺ 13-നാണ് ബിനോയിക്കെതിരെ പീഡന പരാതി നൽകിയത്. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം