ഫേസ്ബുക്കിനെതിരായ ആക്ഷേപം ദില്ലി നിയമസഭാ സമിതി ഇന്ന് പരിശോധിക്കും

By Web TeamFirst Published Aug 25, 2020, 7:03 AM IST
Highlights

വിദ്വേഷ പ്രചാരണം കൂട്ടുനിന്നിട്ടില്ലെന്നും, നിലപാട് നിഷ്പക്ഷമാണെന്നുമാണ് ഫേസ്ബുക്ക് എം.ഡി അജിത് മോഹൻ നേരത്തെ പ്രതികരിച്ചത്. വരുന്ന രണ്ടിന് പാർലമെൻറിലെ ഐടി സമിതിക്ക് മുൻപിൽ ഹാജരാകാനും ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്

ദില്ലി: പ്രമുഖ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫെയ്സ് ബുക്കിനെതിരായ ആക്ഷേപം ദില്ലി നിയമസഭ സമിതി ഇന്ന് പരിശോധിക്കും. ഫെയ്സ് ബുക്ക് ഇന്ത്യ പോളിസി മേധാവി അംഖിദാസിന് നിയമസഭ സമിതി ഹാജരാകാൻ നോട്ടീസയച്ചിട്ടുണ്ട്. ദില്ലി കലാപം ആളിക്കത്തിക്കാൻ ഫേസ്ബുക്ക് ഉപയോഗിച്ച് വിദ്വേഷണപ്രചാരണം നടത്തിയ നേതാക്കളുടെ അക്കൗണ്ടുകൾ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു എന്നിങ്ങനെയാണ് ആരോപണം. 

എന്നാൽ വിദ്വേഷ പ്രചാരണം കൂട്ടുനിന്നിട്ടില്ലെന്നും, നിലപാട് നിഷ്പക്ഷമാണെന്നുമാണ് ഫേസ്ബുക്ക് എം.ഡി അജിത് മോഹൻ നേരത്തെ പ്രതികരിച്ചത്. വരുന്ന രണ്ടിന് പാർലമെൻറിലെ ഐടി സമിതിക്ക് മുൻപിൽ ഹാജരാകാനും ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വിദ്വേഷ പ്രചാരണത്തിൽ ഫേസ്ബുക്ക് ബിജെപിയെ സഹായിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പുകളിലടക്കം ഫേസ്ബുക്കിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നുമുള്ള വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് വിവാദമായിരുന്നു.

click me!