
ദില്ലി: ദില്ലിയിലെ ഡോക്ടർമാരുടെ സമരം (Doctors Strike) തുടരും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി (Mansukh Mandaviya) നടത്തിയ ചർച്ചയിൽ ഡോക്ടർമാരുടെ സംഘടന തൃപ്തരല്ല. രേഖാമൂലം ഉറപ്പ് നൽകുന്ന കാര്യത്തിൽ മന്ത്രിയുടെ കാര്യത്തിൽ നിന്ന് പ്രതികരണമുണ്ടായില്ലെന്നാണ് സംഘടന നേതാക്കൾ പറയുന്നത്. അത് കൊണ്ട് സമരം തുടരും (Stike To Continue).
പൊതുതാൽപര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സമരക്കാരോട് ആവശ്യപ്പെട്ടു. പൊലീസ് നടപടിയിൽ ആരോഗ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രി രേഖാമൂലം ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡോക്ടർമാർ. സമരം ദില്ലിയിലെ പ്രധാന ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെയാണ് റസഡിന്റ് ഡോക്ടർമാർ സമരം ചെയ്യുന്നത്. പുതിയ പിജി വിദ്യാർത്ഥികൾ എത്താത്തതോടെ ആൾക്ഷാമം രൂക്ഷമാവുകയും ജോലി ഭാരം ഇരട്ടിക്കുകയും ചെയ്തതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസമായി ദില്ലിയില്‍ ആരോഗ്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന നിര്‍മാണ്‍ ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. സമരത്തിനിടെ സുപ്രീം കോടതിയിലേക്ക് ഡോക്ടർമാർ നടത്തിയ മാർച്ചിനെതിരെ ദില്ലി പൊലീസ് നടപടിയുണ്ടായതാണ് കാര്യങ്ങൾ വഷളാക്കിയത്.
വനിതാ ഡോക്ടര്‍മാരോടടക്കം പുരുഷ പൊലീസ് മോശമായി പെരുമാറിയെന്നാണ് സമരം നടത്തിയ ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്. പൊലീസുകാർ ആക്രമിച്ചെന്നും ശരീരഭാഗങ്ങളില്‍ പിടിച്ചെന്നും വനിതാ ഡോക്ടർമാർ പറയുന്നു. പൊലീസുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് കൂടുതല്‍ ഡോക്ടര്‍മാര്‍ സമര രംഗത്തേക്കെത്തി. ഇന്നലെ മുതല്‍ ഡ്യൂട്ടി ബഹിഷ്ക്കരിക്കാൻ റസിഡന്‍റ് ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തു.
ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരത്തിനിറങ്ങിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സഫ്ദര്‍ജംഗ് ആശുപത്രി, രാം മനോഹര്‍ ലോഹ്യ ആശുപത്രി, ലേഡി ഹാര്‍ഡ്ലിങ്ങ്‍സ് ലോക്നായക്, അബേദ്കര്‍ ആശുപത്രി, ജിബി പന്ഥ് , ജിപിബി ആശുപത്രി, ഡിഡിബി ആശുപത്രി എന്നിവ അടക്കമുള്ള ദില്ലിയിലെ പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം തന്നെ വലിയ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam