
മലപ്പുറം: ദില്ലിയിൽ നടക്കുന്ന സംഘർഷങ്ങൾ ന്യൂനപക്ഷ വേട്ടയാണെന്ന് സമസ്ത. അക്രമം അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഉടൻ ദില്ലിയിലെത്തണമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളും ദില്ലിയിലെത്തണമെന്നും സമസ്ത കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ദില്ലി കത്തുന്നതല്ല കത്തിക്കുകയാണെന്ന് സമസ്ത നേതാവ് അബ്‌ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ കായികമായാണ് നേരിടുന്നത്. മാധ്യമപ്രവർത്തകരോട് വരെ മതം ചോദിക്കുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെയൊന്നും ദില്ലിയിൽ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി പൊലീസ് അക്രമങ്ങൾ നിസംഗതയോടെ നോക്കിനിൽക്കുകയാണ്. രാഷ്ട്രീയ പ്രതിനിധികൾ ദില്ലിയിൽ പോകണം. എല്ലാ പാർട്ടിയിലെയും എംപിമാരും ദില്ലിയിൽ പോകാൻ തയ്യാറാകണം. കേന്ദ്ര സർക്കാർ വിവേചനപരമായ പ്രവർത്തികളാണ് നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരണം. ഈ മാസം 29 ന് സമസ്ത കോഡിനേഷൻ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam