കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു

By Web TeamFirst Published Aug 25, 2019, 3:38 PM IST
Highlights

മംഗലാപുരം മുതല്‍ കന്യാകുമാരി വരെ ഉള്‍പ്പെടുന്നതും തിരുവന്തപുരം പാലക്കാട് ഡിവിഷനുകള്‍ ഉള്‍ക്കൊള്ളിച്ചും പ്രത്യേക സോണ്‍. ഇതാണ് കേരളത്തിന്‍റെ ആവശ്യം. 

കോഴിക്കോട്: പ്രത്യേക റെയില്‍വേ സോണ്‍ ഇല്ലാത്തത് സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് തിരിച്ചടിയാവുന്നു. പത്ത് വര്‍ഷത്തിലേറെയായി കേരളം കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും സോണിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടില്ല. 

എറണാകുളം കേന്ദ്രമായി കേരളത്തിന് മാത്രമായി ഒരു റെയില്‍വേ സോണ്‍.സംസ്ഥാനം നിരന്തരം ഉയര്‍ത്തുന്ന ഈ ആവശ്യം ഇപ്പോഴും ചുവന്ന സിഗിനലിലാണ്. അതുകൊണ്ട് തന്നെ അര്‍ഹമായ വികസന പദ്ധതികള്‍ പലതും കേരളത്തിന് നഷ്ടമായി. തുടങ്ങിയ പദ്ധതികള്‍ മിക്കതും പൂര്‍ത്തീകരിക്കാനുമായില്ല.

മംഗലാപുരം മുതല്‍ കന്യാകുമാരി വരെ ഉള്‍പ്പെടുന്നതും തിരുവന്തപുരം പാലക്കാട് ഡിവിഷനുകള്‍ ഉള്‍ക്കൊള്ളിച്ചും പ്രതേക സോണ്‍. ഇതാണ് കേരളത്തിന്‍റെ ആവശ്യം. നിലവില്‍ കേരളത്തിന്‍റെ റെയില്‍വേ ആവശ്യങ്ങള്‍ പരിശോധിക്കുന്നതും തീരുമാനിക്കുന്നതും ചെന്നൈയിലാണ്. അതിനാല്‍ തന്നെ പൂര്‍ണ്ണമായി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്ന പരാതി കാലങ്ങളായിട്ടുണ്ട്. 

ഇക്കഴിഞ്ഞ ബജറ്റില്‍ ആന്ധ്രക്ക് പ്രത്യേക റെയില്‍വേസോണ്‍ അനുവദിച്ചിരുന്നു. കേരളത്തിന്‍റെ ആവശ്യം അവഗണിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ യാത്രാക്കൂലി ഇനത്തില്‍ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം കേരളത്തില്‍ നിന്നാണ്. എന്നിട്ടും റെയില്‍വേ സ്റ്റേഷനുകളുടെ വികസനം, പാത ഇരട്ടിപ്പിക്കല്‍ മറ്റ് നവീകരണ പ്രവൃത്തികള്‍ എന്നിവക്കൊന്നും കേന്ദ്രം കേരളത്തിന്
കാര്യമായ സഹായം നല്‍കുന്നില്ലെന്ന ആക്ഷേപം ഉണ്ട്. പ്രത്യേക സോണ്‍ വരുന്നതോടെ ഈ സ്ഥിതിമാറുമെന്നാണ് പ്രതീക്ഷ.

click me!