എയ്ഡഡ് സ്കൂൾ പ്ലസ് വൺ പ്രവേശനത്തിന് തലവരി; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

By Web TeamFirst Published May 28, 2019, 5:22 PM IST
Highlights

ആരോപണത്തിൽ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹയർ സെക്കന്‍ററി വിഭാഗം ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. തുറവൂരിലെ തിരുമല ദേവസ്വം ഹയർ സെക്കന്‍ററി സ്കൂളിനെതിരെ കേരള ആർടിഐ ഫെഡറേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് നടപടി.

കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന്  വൻ തുക ഈടാക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ഹയർ സെക്കന്‍ററി വിഭാഗം ഡയറക്ടറുടെ ഉത്തരവ് മറി കടന്ന് സ്കൂളുകളിൽ തലവരി പണം വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആരോപണത്തിൽ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹയർ സെക്കന്‍ററി വിഭാഗം ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. തുറവൂരിലെ തിരുമല ദേവസ്വം ഹയർ സെക്കന്‍ററി സ്കൂളിനെതിരെ കേരള ആർടിഐ ഫെഡറേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് നടപടി. ഹയർ സെക്കന്‍ററി വിഭാഗം ഡയറക്ടർ, റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്‍റെ നിർദേശം.

click me!