'സച്ചിദാനന്ദൻ പറഞ്ഞതാണ് ശരി', ഭരണമാറ്റം കേരളത്തിനും ഇടതുപക്ഷത്തിനും നല്ലത്; സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഗീവർഗീസ് മാർ കൂറിലോസ്

Published : Mar 23, 2026, 03:57 PM IST
Mar Coorilos

Synopsis

കേരളത്തിൽ ഭരണത്തുടർച്ചയല്ല, ഭരണമാറ്റമാണ് നല്ലതെന്ന സച്ചിദാനന്ദന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ഗീവർഗീസ് മാർ കൂറിലോസ്. സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ ഇടതുപക്ഷത്തിന്റെ ചില വീഴ്ചകൾ അത്തരം സംശയങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും വിശദീകരിച്ചു. ജനാധിപത്യം നിലനിൽക്കാൻ കോൺഗ്രസ് തകരാതിരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ഭരണമാറ്റമാണ് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. കേരളത്തിൽ ഭരണത്തുടർച്ചയല്ല, ഭരണമാറ്റമാണ് നല്ലതെന്ന കവി സച്ചിദാനന്ദന്‍റെ അഭിപ്രായം ശരിയാണെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് പോലും ഭരണമാറ്റം ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ ഉയർത്തിയ നിലപാടിനോട് താൻ യോജിക്കുന്നു. മതേതരത്വത്തിന് വളക്കൂറുള്ള മണ്ണായതിനാൽ ബി ജെ പി കേരളത്തിൽ ഒരു അധികാരശക്തിയാകില്ല. കേരളത്തിൽ ബി ജെ പിക്ക് അധികാരത്തിലേറാനാകില്ല. ഇടതുപക്ഷ വിരുദ്ധ ശക്തികൾ ഇടതുപക്ഷത്തിനുള്ളിൽ സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി പി എം - ബി ജെ പി ഡീൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ല

സി പി എമ്മും ബി ജെ പിയും തമ്മിൽ തിരഞ്ഞെടുപ്പ് ഡീലുണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും മാർ കൂറിലോസ് വ്യക്തമാക്കി. സി പി എം - ബി ജെ പി ഡീലെന്ന് താൻ പറഞ്ഞു എന്ന പ്രചരണം ശരിയല്ലെന്നും അദ്ദേഹം വിവരിച്ചു. അത്തരമൊരു ധാരണയ്ക്ക് തന്റെ പക്കൽ തെളിവുകളില്ല. എന്നാൽ വർഗീയതയുമായി സമരസപ്പെടാൻ ഇടതുപക്ഷം ഒരിക്കലും തയ്യാറാകരുത്. സമകാലീന സംഭവങ്ങളിൽ ഇടതുപക്ഷത്തിന് മതേതര മൂല്യങ്ങളിൽ ചില വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇത്തരം വീഴ്ചകളുടെ പശ്ചാത്തലത്തിലാകാം ഡീൽ എന്ന സംശയം പലരും ഉന്നയിക്കുന്നത്. അങ്ങനെ പലരും സി പി എം - ബി ജെ പി ഡീലുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെന്നാണ് താൻ പറഞ്ഞതെന്നും കുറിലോസ് വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ശക്തമായ മതേതര ജനാധിപത്യ പാർട്ടി കോൺഗ്രസാണെന്നും ജനാധിപത്യം നിലനിൽക്കാൻ കോൺഗ്രസ് തകരാതിരിക്കേണ്ടത് അനിവാര്യമാണെന്നും മാർ കൂറിലോസ് പറഞ്ഞു. കോൺഗ്രസിന്റെ തകർച്ച താൻ ആഗ്രഹിക്കുന്നില്ലെന്നും നിരണം ഭദ്രാസനാധിപൻ വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സംഘികൾക്ക് മാത്രമല്ലേ ഇസ്രയേലിനെ ന്യായീകരിക്കാൻ കഴിയുക'; അര സംഘിയും മുഴു സംഘിയും പാലക്കാടിന് വേണ്ടെന്ന് സരിൻ
അഴിമതിക്ക് കൂട്ടുനിൽക്കില്ല: അടൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേടുകൾ; വെളിപ്പെടുത്തലുമായി മുൻ എംഎൽഎ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ പൊൻതാമര പിള്ള