കൊവിഡിന് പുറമെ കോഴിക്കോട് ഡെങ്കിപ്പനിയും പടരുന്നു; 37 കേസുകള്‍, നാളെ ഡ്രൈ ഡേ

By Web TeamFirst Published May 15, 2021, 2:29 PM IST
Highlights

ജില്ലയില്‍ രണ്ട് പേരില്‍ എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് ഷിഗല്ലെ കേസുകളുമുണ്ട്. ഷിഗല്ലെ സംശയിക്കുന്ന രണ്ട് പേര്‍ നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കും. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു. ഈമാസം 37 പേരില്‍ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മണിയൂര്‍ മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ ഇതിനകം 33 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചോറോട് 11 പേരിലാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടിയില്‍ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് പോസറ്റിവിറ്റി നിരക്ക് കൂടുതല്‍ ഉള്ള ജില്ലയാണ് കോഴിക്കോട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജില്ലയില്‍ രണ്ട് പേരില്‍ എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് ഷിഗല്ലെ കേസുകളുമുണ്ട്. ഷിഗല്ലെ സംശയിക്കുന്ന രണ്ട് പേര്‍ നിരീക്ഷണത്തിലുമാണ്. ഡെങ്കിപ്പനി കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കും. വീടും പരിസരവും വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ വളരാന്‍ സാഹര്യം ഒരുക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഫോഗിങ്ങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!