കൊവിഡിനിടെ ഡെങ്കിപ്പനിയും ; കേരളത്തിൽ ആശങ്ക

Published : May 13, 2020, 11:36 AM ISTUpdated : May 13, 2020, 02:34 PM IST
കൊവിഡിനിടെ ഡെങ്കിപ്പനിയും ; കേരളത്തിൽ ആശങ്ക

Synopsis

22 പേർക്ക് എലിപ്പനിയും 352 പേരിൽ ചിക്കൻപോക്സും ഈ മാസം റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം: കൊവിഡ്  19 വ്യാപനത്തിനിടെ സംസ്ഥാനത്തിന് ആശങ്കയായി ഡെങ്കിപ്പനി കേസുകളും.  ഈ മാസം മാത്രം 47 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.  432 പേരിൽ രോഗലക്ഷണം കണ്ടെത്തി.  ഈ വർഷം ഇതുവരെ 885 കേസുകളായി.  2 മരണം.എന്നാലിത് കഴിഞ്ഞ വർഷം ഈ സമയത്തേതിനേക്കാൾ കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  

കഴിഞ്ഞ ദിവസം മാത്രം 12  ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 46 പേർക്ക് രോഗലക്ഷണമുണ്ട്. 22 പേർക്ക് എലിപ്പനിയും 352 പേരിൽ ചിക്കൻപോക്സും ഈ മാസം റിപ്പോർട്ട് ചെയ്തു. മഴക്കാലമെത്തുന്നതോടെ സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകൾ.  മഴക്കാല പൂർവ ശുചീകരണം ശക്തമാക്കാൻ സർക്കാർ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം