
തിരുവനന്തപുരം: എൻഎസ്എസ്സിനെതിരെ വീണ്ടും സിപിഎം രംഗത്ത്. ആര്‍എസ്എസ്സിന്‍റെ പ്രതിലോമ രാഷ്ട്രീയത്തിന്‍റെ വാലാകാനാണ് എൻഎസ്എസിന്റെ ശ്രമമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എ.വിജയരാഘവൻ വിമര്‍ശിച്ചു. ഇത് സമുദായത്തിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും താത്പര്യങ്ങൾക്ക് എതിരായിരിക്കുമെന്ന് മനസ്സിലാക്കണമെന്നും ലേഖനത്തിലുണ്ട്..
തെരഞ്ഞെടുപ്പിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ എടുത്ത നിലപാട് തിരുത്തിക്കുന്ന സമീപനം സമുദായത്തിൽ നിന്ന് ഉണ്ടാകും. ജാതിമത സംഘടനകളുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങാൻ എൽഡിഎഫ് തയ്യാറാകില്ല. സമുദായ സംഘടനകൾ അവരുടെ പരിധിക്കകത്ത് നിന്ന് പ്രവര്‍ത്തിക്കട്ടേയെന്നും വിജയരാഘവൻ ലേഖനത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam