ദേശാഭിമാനി വാരാന്തപ്പതിപ്പ് തടഞ്ഞെന്ന വാർത്ത നിഷേധിച്ച് എം സ്വരാജ്; 'കള്ളൻ വിജയൻ' എന്ന ലേഖനമില്ല; പ്രശ്നം സാങ്കേതികം മാത്രം, പതിപ്പ് നാളെ ഇറങ്ങും

Published : Jul 19, 2026, 01:20 PM ISTUpdated : Jul 19, 2026, 02:25 PM IST
VS ARTICILE

Synopsis

വി എസിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എഴുതിയ ഓർമ്മക്കുറിപ്പ് ഉൾപ്പെടുന്ന വാരാന്തപ്പതിപ്പ്  എന്ത് കൊണ്ട് പ്രസിദ്ധീകരിച്ചില്ല. നാടകപ്രവർത്തകനെ കുറിച്ചുള്ള ലേഖനത്തിൻ്റെ തലക്കെട്ടായിരുന്നു  കാരണം.

തിരുവനന്തപുരം: ജൂലൈ 21-ന് നടക്കുന്ന വി.എസിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ചാണ് ഇന്നത്തെ വാരാന്തപ്പതിപ്പിന്റെ പ്രധാന പേജിൽ വി.എസ് ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തിയിരുന്നത്. വി.എസിന്റെ മുൻ സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ 'മുഴങ്ങിന്നിപ്പോഴും ആ കടലിരമ്പം' എന്ന പേരിലുള്ള ഓർമ്മക്കുറിപ്പായിരുന്നു ഈ പതിപ്പിന്റെ പ്രധാന ആകർഷണം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇന്ന് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നില്ലെന്ന് പത്രാധിപർ വിശദീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ, പതിപ്പിന്റെ അവസാന പേജിൽ ടി.സി. രാജേഷ് എഴുതിയ 'കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ' എന്ന തലക്കെട്ടിലുള്ള ലേഖനത്തെച്ചൊല്ലി തർക്കമുണ്ടായതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. പുല്ലാംപാറയിൽ കള്ളനായിരുന്ന വിജയൻ എന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ളതായിരുന്നു ഈ ലേഖനം. വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയൻ ഈ തലക്കെട്ടിനെ പിന്തുണയ്ക്കുകയും പതിപ്പ് അച്ചടിക്കുകയും ചെയ്തു. എന്നാൽ, ആദ്യ പേജിൽ വി.എസ് അനുസ്മരണവും അവസാന പേജിൽ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടും വരുന്നത് അനാവശ്യ തെറ്റിദ്ധാരണകൾക്ക് ഇടയാക്കുമെന്ന് ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിലെ ചിലർ ചൂണ്ടിക്കാണിച്ചതായും, തുടർന്ന് വിതരണം തടഞ്ഞതായും ഉള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്.

സ്വരാജിൻ്റെ വിശദീകരണം

വി എസ് അച്യുതാനന്ദൻ്റെ അനുസ്മരണക്കുറിപ്പുള്ള ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ദേശാഭിമാനി റെസിഡൻ്റ് എഡിറ്റർ എം സ്വരാജ്. വി എസിന്റെ അനുസ്മരണക്കുറിപ്പ് ഒഴിവാക്കിയതല്ലെന്നും വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് സാങ്കേതിക കാരണം കൊണ്ടാണെന്നും എം സ്വരാജ് പറഞ്ഞു. വി എസിനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാരാന്തപ്പതിപ്പ് നാളെ പ്രസിദ്ധീകരിക്കുമെന്നും എം സ്വരാജ് വ്യക്തമാക്കി. 'കള്ളൻ വിജയൻ' എന്ന ലേഖനം വാരാന്തപ്പതിപ്പിൽ ഇല്ലെന്നും പ്രചരിക്കുന്നതെല്ലാം അവാസ്തമായ കാര്യങ്ങളാണെന്നും സ്വരാജ് പറഞ്ഞു.നാലുപേജുള്ള ഞായറാഴ്ച പതിപ്പിൻ്റെ ആദ്യ പേജിലാണ് വി എസിനെ അനുസ്മരിക്കുന്ന കെ വി സുധാകരൻ്റെ ലേഖനമുള്ളത്. അവസാന പേജും വിഎസിനെക്കുറിച്ചാണ്. വാരാന്തപ്പതിപ്പ് അച്ചടിച്ച് ഇന്നത്തെ പത്രത്തോടൊപ്പം വിതരണം ചെയ്തിട്ടില്ല എന്നത് വസ്തുതയാണ്. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് അച്ചടിച്ചിട്ടില്ലെന്ന് ഇന്നത്തെ പത്രത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിൻ്റെ അർത്ഥം വാരാന്തപ്പതിപ്പ് ഒഴിവാക്കിയെന്നല്ല. നാളത്തെ പത്രത്തോടൊപ്പം വാരാന്തപതിപ്പ് ഉണ്ടാകും. ഇന്ന് അച്ചടിക്കാൻ കഴിയാത്തത് സാങ്കേതിക കാരണങ്ങളാലാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളുമാണെന്നും എം സ്വരാജ് പറഞ്ഞു. വി എസിനെ ഒരടിസ്ഥാനമില്ലാത്ത വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. കേട്ടുകേൾവിയെ തുടർന്ന് ഇത്തരം വാർത്തകൾ കൊടുക്കുന്നത് ഉചിതമായില്ല. വാർത്ത പൂർണമായും തെറ്റാണ്. ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ സ്വകാര്യ പ്രസ്സിലാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് രണ്ടുദിവസമായി തൊട്ടടുത്തുള്ള ജില്ലയിലെ യൂണിറ്റിലാണ് അച്ചടി നടക്കുന്നത്. സമയബന്ധിതമായി പത്രം അച്ചടിക്കുന്നതിൽ പ്രശ്നം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പ് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം കൊടുക്കാൻ തീരുമാനിച്ചത്. അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും എം സ്വരാജ് പറഞ്ഞു.

മുഴങ്ങിന്നിപ്പോഴും ആ കടലിരമ്പം

മറ്റന്നാൾ(ജൂലൈ 21) വി എസിൻ്റെ ഓർമ്മദിനമാണ്. ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഇന്നത്തെ വാരാന്തപതിപ്പൻ്റെ പ്രധാനലേഖനയമായി വി എസ് ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തയത്. വി എസിൻ്റെ മുൻ സെക്രട്ടറിയും ജീവചരിത്രകാരനുമായി കെ വി സുധാകരൻ എഴുതിയ ലേഖനമായിരുന്നു ഹൈലൈറ്റ്. മുഴങ്ങിന്നിപ്പോഴും ആ കടലിരമ്പം എന്ന പേരിൽ എഴുതിയ ഓർമ്മക്കുറിപ്പ് അച്ചടിച്ചിട്ടും വിതരണം ചെയ്തില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. സാങ്കേതിക കാരണങ്ങളാൽ ഇന്ന് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നില്ലെന്നായിരുന്നു പത്രിധിപർ വിശദീകരിച്ചത്.

'കള്ളൻ വിജയൻ' സാങ്കേതികപ്രശ്നം

കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ എന്ന തലക്കെട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണ് തയ്യാറാക്കിയ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതെന്നായിരുന്ന വിവരം. പുല്ലാംപാറയിൽ കള്ളനായിരുന്ന വിജയൻ എന്നയാൾ നാടക പ്രവർത്തകനെക്കുറിച്ച് ടി സി രാജേഷ് എഴുതിയ ലേഖനമാണ് അവസാന പേജിൽ ഉൾപ്പെടുത്തിയത്. ഈ തലക്കെട്ട് വാരാന്തപതിപ്പിൻ്റെ എഡിറ്റർ കെ ആർ അജയൻ പിന്തുണച്ചു. വാരാന്തപ്പതിപ്പ് അച്ചടിച്ചു. എന്നാൽ അച്ചടിച്ച് കിട്ടിയ പതിപ്പിലെ ഈ തലക്കെട്ട് ദേശാഭിമാനിയുടെ എഡിറ്റോറിയൽ ബോർഡ് എതിർത്തു. മുൻ പേജിൽ വി എസ് ഓർമയും അവസാനപേജിൽ കള്ളൻ വിജയൻ എന്ന ലേഖനവും വരുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. തലക്കെട്ട് മാറ്റണമെന്ന് ബോർഡ് ആവശ്യപ്പെട്ടേങ്കിലും വാന്തരപ്പതിപ്പ് എഡറ്റർ തലക്കെട്ടിന് വേണ്ടി ഉറച്ച് നിന്നു. അനാവശ്യതെറ്റിധാരണ വേണ്ടെന്ന് തീരുമാനിച്ച് തയ്യാറാക്കിയ വാരാന്തപ്പതിപ്പ് പതിവിന് വിരുദ്ധമായി വിതരണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു വാര്‍ത്ത.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അബ്ദുറഹ്മാനെ പുറത്താക്കണം', പ്ലീഡർ നിയമനത്തിൽ ലോയേഴ്സ് കോൺഗ്രസിലും ഭിന്നത രൂക്ഷം; മുഖ്യമന്ത്രിയെ താറടിക്കാനുള്ള നീക്കമെന്ന് ചന്ദ്രശേഖരൻ
തൃത്താലയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; രണ്ട് സ്കൂളുകളിൽ കൂട്ടത്തല്ല്, ഒരു വിദ്യാർത്ഥിയുടെ കൈക്ക് പരിക്ക്