'പുസ്തകം എഴുതാൻ ആഗ്രഹമുണ്ട്, പക്ഷേ ഇതുവരെ ധൈര്യമായിട്ടില്ല', വെളിപ്പെടുത്തി മുഖ്യമന്ത്രി; 'എൻ്റെ പോരാട്ടം നാടിനെ തകർക്കാൻ ശ്രമിക്കുന്നവരോട്'

Published : Oct 25, 2026, 05:48 PM IST
VD Satheesan

Synopsis

സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ പുസ്തകം എഴുതാനുള്ള ആഗ്രഹം വെളിപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. വായനയിലൂടെ ലഭിച്ച അറിവുകളാണ് തന്റെ ആശയങ്ങൾക്ക് പിന്നിലെന്നും വ്യക്തമാക്കി. നാടിനെ തകർക്കാൻ ശ്രമിക്കുന്നവരോടാണ് തന്റെ പോരാട്ടമെന്നും വിവരിച്ചു

തൃശൂർ: പുസ്തകം എഴുതാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. അതിനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഒരുപാട് വിഷയങ്ങൾ തന്റെ മനസ്സിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റേതെന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പല ആശയങ്ങളും സ്വന്തമല്ലെന്നും, നല്ല പുസ്തകങ്ങളിലെ വായനയിലൂടെയാണ് അവ ലഭിച്ചതെന്നും അദ്ദേഹം വിവരിച്ചു. മാരിടൈം ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വായനയാണ് 'മിഷൻ സമുദ്ര' എന്ന ആശയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വയോജനങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ചതും പുസ്തകങ്ങൾ തന്നെയാണ്. തനിക്ക് ഒന്നും അറിയില്ലെന്ന് വ്യക്തമായി ബോധ്യമുള്ളതുകൊണ്ടാണ് ഏത് വിഷയത്തിലും ഹോംവർക്ക് ചെയ്യുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്കാരം സ്വീകരിച്ച് സാഹിത്യ അക്കാദമിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പോരാട്ടം നാടിനെ തകർക്കാൻ ശ്രമിക്കുന്നവരോട്

സഹാനുഭൂതിയോടു കൂടിയുള്ള സദ്ഭരണമാണ് സർക്കാരിന്റെ നയമെന്നും, കേരളത്തിൽ പ്രായമായ ഒരാൾ പോലും സങ്കടപ്പെടരുത് എന്നതാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരന്റെ കൗശലവും കാപട്യവും തന്റെ വാക്കുകളിൽ ഉണ്ടായിരുന്നില്ലെന്നും വാക്കുകളിൽ കാപട്യം കലർത്താതെ നേരെ മുന്നോട്ടുപോകുമ്പോൾ ആളുകൾ തന്നിലെ സത്യസന്ധത തിരിച്ചറിഞ്ഞ് ഇഷ്ടപ്പെടുകയായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ജനപ്രതിനിധിക്ക് വേണ്ടത് ജനനന്മയാണെന്നും ജനങ്ങളുടെ കാര്യത്തിൽ തനിക്ക് എപ്പോഴും വലിയ പേടിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആൾക്കൂട്ടം ഉണ്ടാക്കുന്ന ബഹളത്തിന്റെ പുറകെ പോകേണ്ടവരല്ല നേതാക്കൾ എന്നാണ് തന്റെ വായന പഠിപ്പിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളം മുഴുവൻ അറബിക്കടൽ പോലെ ഇളകി വന്നാലും തന്റെ ബോധ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന വാക്ക് ആവർത്തിച്ച അദ്ദേഹം, നാടിനെ തകർക്കാൻ ശ്രമിക്കുന്നവരോടാണ് താൻ പോരാടുന്നതെന്നും വ്യക്തമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കോഴിക്കോട്ട് കൊടിയേറി, കായിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഉടനെന്ന് മുഖ്യമന്ത്രി; കുട്ടികൾക്കായി ഉഷയുടെ അഭ്യർത്ഥന
'മേജർ രവിക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ...'; ദാവൂദ് വെളിപ്പെടുത്തലടക്കം അന്വേഷിക്കണമെന്ന് വിമുക്ത ഭടന്മാരുടെ സംഘടന; കേന്ദ്ര സർക്കാരിന് പരാതി