'നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിൽ, നെയ്യ് പുറത്തുനിന്ന് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു': കെ ജയകുമാർ

Published : Jul 31, 2026, 11:03 AM IST
k jayakumar

Synopsis

പരാതി വരുന്നത് വരെ മിൽമയുടെ നെയ്യുടെ കാര്യത്തിൽ സംശയമില്ലായിരുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കും എന്നും കെ ജയകുമാർ അറിയിച്ചു.

തിരുവനന്തപുരം: നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. പ്രശ്നങ്ങൾ വരുന്നതിനും മുൻപ് തന്നെ നെയ് പുറത്തുനിന്ന് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും ഇപ്പോൾ അത് നല്ലതായെന്ന് തോന്നുന്നുവെന്നും ജയകുമാർ പ്രതികരിച്ചു. ഫുഡ് സേഫ്റ്റിയുടെ ലാബുണ്ട് ഇവിടെ. സാമ്പിളാണ് പരിശോധിക്കുന്നത്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ച് ഉപയോഗിക്കുമെന്ന് അറിയിച്ച കെ ജയകുമാർ അധികം നെയ്യ് ആവശ്യം വരില്ലെന്നും കൂട്ടിച്ചേർത്തു. പരാതി വരുന്നത് വരെ മിൽമയുടെ നെയ്യുടെ കാര്യത്തിൽ സംശയമില്ലായിരുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കും എന്നും കെ ജയകുമാർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ സംഘർഷം; കൊല്ലത്ത് 39കാരനെ കുത്തിക്കൊലപ്പെടുത്തി, മുഖ്യപ്രതി ഒളിവിൽ
ശബരിമലയിലെ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം; കൃത്രിമം എവിടെയെന്ന് കണ്ടെത്താനായില്ല