മദ്യലഹരിയിൽ സംഘർഷം; കൊല്ലത്ത് 39കാരനെ കുത്തിക്കൊലപ്പെടുത്തി, മുഖ്യപ്രതി ഒളിവിൽ

Published : Jul 31, 2026, 10:26 AM IST
pappan death

Synopsis

കൊല്ലം കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പിടികൂടി.

കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്. കടവൂരിൽ ആണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ഒരാളെ പിടികൂടി. രണ്ടാം പ്രതിയായ മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒന്നാം പ്രതി ശ്യാംകുമാർ ഒളിവിലാണ്. ഒന്നാം പ്രതി ശ്യാമിൻ്റെ സഹോദരനാണ് പിടിയിലായ രണ്ടാം പ്രതി മഹേഷ്. തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാജു എന്ന ആനയുടെ മൂന്നാം പാപ്പാനാണ് കൊല്ലപ്പെട്ട രാജു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലെ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം; കൃത്രിമം എവിടെയെന്ന് കണ്ടെത്താനായില്ല
തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി