'എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കും, ശബരിമല അന്നദാനത്തിൽ പായസത്തോട് കൂടിയ കേരള സദ്യ നൽകും': കെ ജയകുമാർ

Published : Nov 25, 2025, 03:32 PM ISTUpdated : Nov 25, 2025, 04:27 PM IST
k jayakumar

Synopsis

എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി ​യോ​ഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ട: ശബരിമല അന്നദാനത്തിന് കേരള സദ്യ നൽകാൻ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ. പായസത്തോട് കൂടിയുള്ള സദ്യയായിരിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. എരുമേലിയിൽ സ്പോട്ട് ബുക്കിം​ഗ് അനുവദിക്കുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി ​യോ​ഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 18ന് ബോർഡ് അവലോകന യോ​ഗം ചേരും. ശബരിമലയിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്തു. ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തീർത്ഥാടകരുടെ വരവ് നിയന്ത്രണവിധേയമാണ്. പോലീസും ദേവസ്വവും തമ്മിലുള്ള ഏകീകരണം മെച്ചപ്പെട്ടുവെന്നും കെ ജയകുമാർ പറഞ്ഞു. പന്തളത്തെ അന്നദാനത്തെക്കുറിച്ചും പരാതികൾ ഉണ്ടായിരുന്നു. കാലക്രമേണ അതിൻറെ മെനുവിലും മാറ്റം വരുത്തും. അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങണമെങ്കിൽ മാസ്റ്റർ പ്ലാനിലെ പദ്ധതികൾ പ്രാവർത്തികമാകണം. ശബരിമല തീർത്ഥാടനം സുഗമമാക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നും കെ ജയകുമാര്‍ വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് അടുത്ത വർഷത്തെ തീർത്ഥാടനത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കും. 26ന് മാസ്റ്റർ പ്ലാൻ കമ്മിറ്റിയിൽ ചെല്ലുമ്പോൾ കൃത്യമായി കാര്യങ്ങൾ പറയാൻ വ്യക്തത കൈവരിക്കും. ഈ ബോർഡ് എങ്ങനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും എന്നത് മാത്രമാണ് ഞങ്ങൾ പരിശോധിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റെ കെ ജയകുമാര്‍ വ്യക്തമാക്കി. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി