ശബരിമലയിലേക്കെന്ന് പറഞ്ഞ് ആർക്കെങ്കിലും പണം കൊടുക്കല്ലേ.. അനധികൃത പണപ്പിരിവ് തടയാൻ നടപടിയുമായി ദേവസ്വം ബോർഡ്

Published : Jul 03, 2025, 06:18 PM IST
sabarimala temple

Synopsis

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശന നടപടികൾ സ്വീകരിക്കുന്നു. 

 തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി.എസ്. അരുണിനെ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പി. വിജയകുമാറിനെ അസിസ്റ്റൻ്റ് സ്പോൺസർഷിപ്പ് കോർഡിനേറ്ററായും നിയമിച്ചിട്ടുണ്ട്.

ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ ചിലർ 'ശബരിമല കോർഡിനേറ്റർ' എന്ന വ്യാജേന അനധികൃതമായി സ്പോൺസർഷിപ്പ് എന്ന പേരിൽ പണപ്പിരിവ് നടത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിൽ യാതൊരു വ്യക്തികളെയും ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടില്ലെന്നും അവർ നടത്തുന്ന പണപ്പിരിവ് അനധികൃതമാണെന്നും ബോർഡ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് അനധികൃത പിരിവുകൾ തടയാൻ പുതിയ നിയമനം നടത്തിയത്.

ശബരിമലയിലേക്കുള്ള സ്പോൺസർഷിപ്പ് സംഭാവനകൾ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്റർമാർ വഴിയോ, ശബരിമല സന്നിധാനത്തെ എക്സിക്യൂട്ടീവ് ഓഫീസിലോ, തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തോ നേരിട്ട് നൽകാവുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സംഭാവനകൾ നൽകാൻ സൗകര്യമുണ്ട്. ഇതല്ലാതെയുള്ള പണപ്പിരിവുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്നും ബോർഡ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും