
തൃശൂർ: അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു. കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. രഞ്ജിത്ത് ഫാസ്റ്റ് ഫുഡ്, ചിയേഴ്‌സ് ചിക്കന്‍ സെന്റര്‍ എന്നീ കടകളുടെ ചുമരുകള്‍ ഇടിഞ്ഞുവീഴുകയായിരുന്നു. രഞ്ജിത്ത് ഫാസ്റ്റ് ഫുഡ് കടയ്ക്ക് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ചുമര്‍ വീണതോടെ ചിക്കന്‍ സെന്ററില്‍ വില്‍പനയ്ക്കായി എത്തിച്ച കോഴികള്‍ ചത്തു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമാണ് സംഭവം ഉണ്ടായത്. രാത്രിയായതിനാല്‍ ഷോപ്പുകളില്‍ ആളില്ലാത്തത് വലിയ അപകടമാണ് ഒഴിവാക്കിയത്. കെട്ടിടം തകര്‍ന്നതോടെ കച്ചവടം മുടങ്ങിയ അവസ്ഥയാണെന്ന് രഞ്ജിത്ത് ഫാസ്റ്റ് ഫുഡ് കടയുടമ അന്തിക്കാടന്‍ റപ്പായി പറഞ്ഞു. നേരത്തെ, തൃശൂരിൽ കെട്ടിടം തകർന്ന് വീണ് മൂന്നുപേർ മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam