ദേവസ്വം ബോർഡ് സ്ഥലംമാറ്റ വിവാദം: 20 നിയമനങ്ങളിൽ ഭേദ​ഗതി ഉണ്ടാകും, ഉത്തരവ് പുനഃപരിശോധിക്കും; മാറ്റങ്ങൾ വരുത്തുമെന്നും കെ ജയകുമാർ

Published : Jun 16, 2026, 03:22 PM IST
k jayakumar

Synopsis

എസ്ഐടി ചോദ്യം ചെയ്തതിന്‍റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ ജയകുമാർ വിശദീകരിച്ചു.

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്ഥലം ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് പ്രസിഡന്‍റ് ജയകുമാർ. 75 പേരിൽ 20 പേരുടെ സ്ഥലംമാറ്റമാണ് പുനപരിശോധനക്ക് വിധേയമാക്കാൻ ഇന്ന് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകൾ നിയമനം ചോദിച്ചില്ല എന്നതിന്‍രെ പേരിൽ അവിടേക്ക് നിയമനം നടത്താതിരിക്കാനാകില്ല. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും. എസ്ഐടി ചോദ്യം ചെയ്തതിന്‍റെ പേരിൽ മാത്രം ഉദ്യോഗസ്ഥരെ മാറ്റി നിർത്താനാകില്ലെന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെ ജയകുമാർ വിശദീകരിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി മന്ത്രി മോൻസ് ജോസഫ്; നല്ല മാതൃക, മന്ത്രിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ
'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല'; നിയന്ത്രിക്കാൻ ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ