വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി മന്ത്രി മോൻസ് ജോസഫ്; നല്ല മാതൃക, മന്ത്രിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

Published : Jun 16, 2026, 01:46 PM IST
vellappally nadesan mons joseph

Synopsis

മന്ത്രി മോൻസ് ജോസഫ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സൗഹൃദ സന്ദർശനം നടത്തി. മോൻസിന്റെ സന്ദർശനത്തെ വെള്ളാപ്പള്ളി പ്രശംസിച്ചപ്പോൾ, സമാനമായ സന്ദർശനം നടത്തിയ ബിന്ദു കൃഷ്ണ നേരിട്ട വിമർശനങ്ങളും സൈബർ ആക്രമണങ്ങളും വാർത്തയിൽ ഇടംപിടിക്കുന്നു.

ആലപ്പുഴ: ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എംഎൽഎയുമായ മോൻസ് ജോസഫ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സൗഹൃദ സന്ദർശനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളിയെ കാണാൻ ആദ്യമായാണ് മോൻസ് എത്തിയത്. വെള്ളാപ്പള്ളി നടേശനാണ് ഫേസ്ബുക്കിലൂടെ മന്ത്രി സന്ദര്‍ശിച്ച കാര്യം അറിയിച്ചത്.

പൊതുപ്രവർത്തന രംഗത്ത് പരസ്പര ബഹുമാനവും സൗഹൃദവും നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിന്‍റെ നല്ലൊരു മാതൃകയാണ് ഈ സന്ദർശനമെന്ന് വെള്ളാപ്പള്ളി നടേശൻ കുറിച്ചു. മത്സരരംഗത്തേക്ക് ഇറങ്ങിയ സമയത്ത് മോൻസ് ജോസഫ് നേരിട്ടെത്തി അനുഗ്രഹം തേടിയിരുന്നുവെന്നും, തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

എസ്എൻഡിപി യോഗത്തിന്‍റെ നിലപാടുകളെയും പ്രവർത്തനങ്ങളെയും എക്കാലവും മാനിക്കുന്ന വ്യക്തിയാണ് മോൻസ് ജോസഫ്. യോഗത്തോടും സമുദായത്തോടും എന്നും സഹകരണ മനോഭാവം പുലർത്തുന്ന അദ്ദേഹത്തിന്റെ സമീപനത്തെ അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗത്തിന് അദ്ദേഹം നൽകുന്ന പരിഗണനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം, മോൻസ് ജോസഫിന്‍റെ പൊതുപ്രവർത്തനങ്ങൾക്കും മന്ത്രി എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്വങ്ങൾക്കും എല്ലാവിധ വിജയങ്ങളും ആശംസിച്ചു.

നേരത്തെ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു. യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന വർഗീയ ശക്തികൾക്ക് മുന്നിൽ ചെന്ന് ഓച്ഛാനിച്ചു നിൽക്കുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നടക്കം കടുത്ത ഭാഷയിലാണ് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് നേതാക്കൾ പ്രതികരിച്ചത്. ഇനി നിയമസഭ കാണിക്കില്ല എന്നടക്കം കമന്‍റുകളുമായി കടുത്ത സൈബർ ആക്രമണമാണ് ബിന്ദു കൃഷ്ണ നേരിടേണ്ടി വന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല'; നിയന്ത്രിക്കാൻ ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
ഇന്നലെ കർത്തയുടെ മകൾ, ഇന്ന് ഭാര്യയും മകനും, വീണ വിജയന് നാളെ നി‍ർണായകം; മാസപ്പടി കേസിൽ ഇഡിയുടെ ചോദ്യമുന, ഹാജരാകുമോ?