ദേവികുളം തെരഞ്ഞെടുപ്പ് കേസ് : ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും 

Published : Oct 04, 2023, 06:51 AM ISTUpdated : Oct 04, 2023, 11:14 AM IST
ദേവികുളം തെരഞ്ഞെടുപ്പ് കേസ് : ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും 

Synopsis

ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ദില്ലി : ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ അപ്പീലിൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാകും ഹർജി പരിഗണിക്കുന്നു. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കേസുമായി ബന്ധപ്പെട്ട് സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റർ, സംസ്കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാൻ സുപ്രീം കോടതി രജിസ്ട്രി നിർദ്ദേശം നൽകിയിരുന്നു.

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്, കരുവന്നൂരടക്കം സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം ചർച്ചയിൽ

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൈമാറാൻ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ സുപ്രധാനരേഖകൾ കൈമാറായില്ലെന്ന് ഡി കുമാറിന്റെ അഭിഭാഷകൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി കുമാർ പുതിയ അപേക്ഷയും നൽകിയിരുന്നു. എന്നാൽ എല്ലാ രേഖകളും സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ടെന്നാണ് ഓഫീസ് ഓർഡറിലുള്ളതെന്ന് എ രാജയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കുമ്പോൾ ഈക്കാര്യത്തലെ വിവരം രജിസ്ട്രി കോടതിയെ അറിയിക്കും. 

ദേവികുളം തെരഞ്ഞെടുപ്പ് കേസ്:മാമോദിസരജിസ്റ്റർ,സംസ്കാരരജിസ്റ്റർ,കുടുംബരജിസ്റ്റര്‍ കൈമാറിയില്ലെന്നത് പരിശോധിക്കും

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കരയിലും കടലിലും ആകാശത്തും ഒരുപോലെ വികസന കുതിപ്പ്', വിഴിഞ്ഞം വേദിയിൽ മോദിയെ പ്രകീർത്തിച്ച് മേയർ വിവി രാജേഷ്; 'മുൻ മുഖ്യമന്ത്രിമാരും സംഭാവന നൽകി'
ഭൂമി തരംമാറ്റാനുള്ള നടപടിക്രമങ്ങളിൽ വീഴ്ച; വയനാട് ഡെപ്യൂട്ടി കളക്ർക്ക് സസ്പെന്‍ഷൻ