സൂര്യഗ്രഹണദിവസം ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ്

Published : Dec 22, 2019, 06:57 AM ISTUpdated : Dec 22, 2019, 07:27 AM IST
സൂര്യഗ്രഹണദിവസം ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ്

Synopsis

ഡിസംബര്‍ 27 നാണ് ശബരിമല മണ്ഡല പൂജ. 26 ന് സൂര്യഗ്രഹണം ആയതിനാൽ പുലർച്ചെ മൂന്ന് മണി മുതൽ ആറ് മണി വരെ മാത്രമേ നടതുറക്കുകയുള്ളൂ.

സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതൽ നേരം അടച്ചിടുന്നതിനാൽ മണ്ഡലപൂജാവേളയിൽ തീർത്ഥാടകരെ നിയന്ത്രിക്കേണ്ടി വരുമെന്ന് പൊലീസ്. നിലക്കൽ ഇടത്താവളത്തിലെ വാഹന പാർക്കിംഗ് നിറഞ്ഞാൽ ഇടത്താവളങ്ങളിൽ കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് നിയന്ത്രണം ഏ‌ർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഡിസംബര്‍ 27 നാണ് ശബരിമല മണ്ഡല പൂജ. 26 ന് സൂര്യഗ്രഹണം ആയതിനാൽ പുലർച്ചെ മൂന്ന് മണി മുതൽ ആറ് മണി വരെ മാത്രമേ നടതുറക്കുകയുള്ളൂ. അന്ന് തന്നെ തങ്ക അങ്കി ഘോഷയാത്രയും എത്തും. ഉച്ചക്ക് 12 മണിക്ക് ശുദ്ധിക്രിയകൾക്ക് ശേഷം അൽപ്പനേരം മാത്രമേ തീർത്ഥാടർക്ക് ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുള്ളു. തങ്ക അങ്കി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തിരിച്ചാൽ തീർത്ഥാടകർക്ക് സാധാരണയായി നിയന്ത്രണം ഏ‌ർപ്പെടുത്താറുണ്ട്. തങ്ക അങ്കി ചാർത്തിയതിന് ശേഷം സന്ധ്യക്ക് 6.30 ന് ശേഷമേ പിന്നീട് നടതുറക്കൂ. ദർശന സമയം പരിമിതമായതിനാൽ തിരക്ക് കൂടുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. 27 ന് നട അടക്കുമെന്നതിനാൽ വലിയ തോതിൽ തീർത്ഥാടകർ എത്തുമെന്നും അധികൃതർ കരുതുന്നു.

ഇടത്താവളത്തിൽ വാഹനം നിറഞ്ഞതിനെ തുടർന്ന് മുൻവർഷം മണിക്കൂറുകളോളം തീർത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ കിടക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുൻകൂട്ടി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും പൊലീസ് അറിയിച്ചു. ആറന്മുളയിൽ നിന്ന് 23 ന് പുലർച്ചെയാണ് തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആര്‍ജെഡി സ്ഥാനാര്‍ത്ഥികളുടെ കാലുവാരി'; ഇടതു മുന്നണിയിൽ നിന്ന് കാര്യമായ സഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എംവി ശ്രേയാംസ്‍കുമാര്‍
മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഇഡി