മരംമുറിക്കേസ് പ്രതികളിൽ നിന്നും ഭീഷണി, ജയിലിൽ ചോദ്യംചെയ്യലിനിടയിലും ഭീഷണിപ്പെടുത്തി; പരാതി നൽകി  ഡിഎഫ് ഒ ധനേഷ്

By Web TeamFirst Published Aug 26, 2021, 9:17 AM IST
Highlights

 ജയിലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും പ്രതികൾ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയിൽ ആരോപിക്കുന്നു. മരം മുറി അന്വേഷിച്ച പ്രത്യക സംഘത്തിലെ അംഗമായിരുന്നു ധനേഷ്. 

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ് ഒ ധനേഷ് കുമാർ പരാതി നൽകി. കോടതിയിൽ ഹാജരാക്കിപ്പോഴും കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോഴും പ്രതികള്‍ തന്നെയും മേപ്പാടി റെയ്ഞ്ച് ഓഫീസറായ സമീറിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണവും തനിക്ക് സുരക്ഷയും വേണെന്നും പ്രത്യേക അന്വേഷണ സംഘം തലവൻ എഡിജിപി എസ്.ശ്രീജിത്തിനും വനംമേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു. ധനേഷ് കോഴിക്കോട്  ഫെയിംഗ് സ്വകാഡ് ഡിഎഫ്ഒയായിരുന്നപ്പോഴാണ് മുട്ടിൽ മരംമുറി പിടികൂടുന്നത്. വനംവകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘത്തിലും ധനേഷ് കുമാർ അംഗമായിരുന്നു.

അതിനിടെ മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ ടി സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയൽ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങുകയാണ്. എട്ട് ദിവസം കൈവശം വച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, ഫയൽ വനംമന്ത്രിക്ക് തിരിച്ചയത്. ഇ - ഓഫീസ് ഫയലുകളുടെ വിവരം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. 

മരംമുറി അട്ടിമറിക്ക് കൂടുതൽ തെളിവ്; 'ധർമ്മടം' ബന്ധം തെളിയിക്കുന്ന ഫോൺരേഖ ഏഷ്യാനെറ്റ് ന്യൂസിന്

മരംമുറിക്കേസിലെ പ്രതികളും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും സാജനും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നായിരുന്നു വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ട്. കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും ശ്രമിച്ച സാജനെതിരെ ഗൗരവമായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത് ജൂൺ 29നായിരുന്നു. ശുപാർശ അംഗീകരിച്ച വനം വകുപ്പ് സസ്പെൻഡ് ചെയ്യാനാണ് ഫയലിൽ എഴുതിയതെന്നാണ് വിവരം. വനംമന്ത്രി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകുന്നത് ജുലൈ 20ന്. എട്ട് ദിവസത്തിന് ശേഷം 28ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ വനം മന്ത്രിക്ക് തിരിച്ചയച്ചു. ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനുള്ള ഗൗരവമായ ശുപാർശകൾ റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു വിശദീകരണം. 

ധർമ്മടം ബന്ധം തെളിഞ്ഞിട്ടും അനക്കമില്ലാതെ സർക്കാർ; സാജനെ സംരക്ഷിക്കാൻ മന്ത്രിയുടെ വിചിത്ര വാദം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!