Asianet News MalayalamAsianet News Malayalam

ധർമ്മടം ബന്ധം തെളിഞ്ഞിട്ടും അനക്കമില്ലാതെ സർക്കാർ; സാജനെ സംരക്ഷിക്കാൻ മന്ത്രിയുടെ വിചിത്ര വാദം

മരംമുറി അട്ടിമറിയിലെ ധർമ്മടം ബന്ധം തെളിയിക്കുന്ന ഫോൺരേഖകൾ പുറത്തായിട്ടും നടപടി എടുക്കേണ്ട വനംവകുപ്പ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ ടി സാജനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

a k saseendran responses on muttil case phone records of sajan and deepak dharmadom out
Author
Thiruvananthapuram, First Published Aug 25, 2021, 1:47 PM IST

തിരുവനന്തപുരം: മരം മുറിക്കേസ് അട്ടിമറിച്ചതിന്‍റെ തെളിവുകൾ പുറത്ത് വന്നിട്ടും പ്രതികൾക്കൊപ്പം ഒത്തുകളിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ. വനംവകുപ്പ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് വനംമന്ത്രിയുടെ നിലപാട്. എന്നാൽ ഫോൺ രേഖ പുറത്ത് വന്നതോടെ മരംമുറിയിലെ ധർമ്മടം ബന്ധം വ്യക്തമായെന്നും പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

മരംമുറി അട്ടിമറിയിലെ ധർമ്മടം ബന്ധം തെളിയിക്കുന്ന ഫോൺരേഖകൾ പുറത്തായിട്ടും നടപടി എടുക്കേണ്ട വനംവകുപ്പ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ ടി സാജനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പാണ് വനം വിജിലൻസ് മേധാവിയും എപിസിസിഫും എൻടി സാജനും മരംമുറികേസിലെ പ്രതികളും തമ്മിലെ ബന്ധം വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്. ശക്തമായ നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ഉണ്ടായത് സ്വാഭാവിക സ്ഥലം മാറ്റം മാത്രമായി സാജനെതിരായ നടപടി. പ്രതികളും സാജനും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും തമ്മിൽ സംഘമായി പ്രവർത്തിച്ചെന്ന് കാണിക്കുന്ന ഫോൺരേഖകൾ പുറത്ത് വന്നിട്ടും വനംവകുപ്പിന് അനക്കമില്ല.

സാജനെതിരായ റിപ്പോർട്ടിൽ മുഖ്യമന്ത്രിയാണ് കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതിനാൽ പിണറായിക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം, സാജനും ദീപക്കും ധർമ്മടം സ്വദേശികളായതിനാൽ ധർമ്മടം ബന്ധം ആവർത്തിക്കുന്നു. സിപിഎമ്മുമായുള്ള ദീപകിൻറെ ബന്ധമാണ് കേസ് അട്ടിമറിക്കാൻ ഉപയോഗിച്ചതെന്ന ആരോപണം ഉയരുമ്പോൾ പാ‍ർട്ടി ദീപകിനെ തള്ളുന്നു. വിവാദം മുറുകുമ്പോ( എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻറെ റിപ്പോ‍ർട്ട് വരട്ടെ എന്നാണ് സർക്കാർതുരുന്ന നിലപാട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios