
തിരുവനന്തപുരം: നിയമപ്രകാരമല്ലാതെ പൊലീസ് ഫോണ്‍ ചോർത്താറില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണ കാര്യത്തിനും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കും മാത്രമാണ് നിയമാനുസരണം ഫോണ്‍ ചോർത്താനാകുന്നത്. അല്ലാതെ ആരുടെയും ഫോണ്‍ ചോർത്താറില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ പൊലീസ് ചോർത്തുവെന്ന് ആരോപണംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. തന്റേതടക്കം പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. കഴിഞ്ഞ മൂന്ന് നാല് ദിവസമായി തന്റെയും നേതാക്കളുടെയും ഫോണ്‍ ചോർത്തുന്നുണ്ട്.
ഇത് സർക്കാർ നിർദ്ദേശപ്രകാരമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൂടത്തായി കൊലപാതക പരമ്പര കേരള പൊലീസിന് മുന്നിലെ വെല്ലുവിളിയാണെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
മൃതദേഹാവശിഷ്ടങ്ങളിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്തുക എന്നതാണ് വെല്ലുവിളി. ഇതിനായി ആവശ്യമെങ്കിൽ വിദേശത്ത് പരിശോധന നടത്തുമെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam