ലോക്ക് ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കാൻ ഡിജിപി ഉത്തരവിട്ടു

By Web TeamFirst Published Apr 12, 2020, 3:13 PM IST
Highlights

പൊലീസ് പിന്നീട് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വാഹനങ്ങൾ വിട്ടുനല്‍കുക. 

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. 

പൊലീസ് പിന്നീട് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വാഹനങ്ങൾ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലാവണം വാഹനങ്ങൾ വിട്ടു കൊടുക്കേണ്ടത്.

വാഹന ഉടമകളില്‍  നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വാഹനങ്ങൾ വിട്ടുനൽകുക.

click me!