ശ്രീനിവാസൻ വധക്കേസ് എൻഐഎക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു

Published : Jan 04, 2023, 08:33 AM IST
ശ്രീനിവാസൻ വധക്കേസ് എൻഐഎക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു

Synopsis

ശ്രീനിവാസൻ കൊലക്കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണയായി 44 പേർക്കെതിരെ കുറ്റപത്രം പാലക്കാട് കോടതിയിൽ  നൽകിയിരുന്നു

തിരുവനന്തപുരം: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൻ്റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം എൻഐഎയോട് നിർദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിർദേശം ഡിജിപി നൽകിയത്. 

ശ്രീനിവാസൻ കൊലക്കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണയായി 44 പേർക്കെതിരെ കുറ്റപത്രം പാലക്കാട് കോടതിയിൽ  നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി