'വ്യാജ ഇ-മെയിൽ ഉണ്ടാക്കി പണം തട്ടുന്നു'; മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

By Web TeamFirst Published May 17, 2021, 9:48 PM IST
Highlights

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതിയിൽ അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഹൈടെക് സെൽ അന്വേഷണം നടത്താനാണ് ഉത്തരവ്.

തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഉണ്ടാക്കി പണം തട്ടുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതിയിൽ അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഹൈടെക് സെൽ അന്വേഷണം നടത്താനാണ് ഉത്തരവ്.

ചില സഹായങ്ങൾ ആവശ്യമുണ്ടെന്ന് എഴുതിയ മെയിലാണ് തട്ടിപ്പുകാർ കെപിസിസി പ്രസിഡന്റിന്റെ പേരിൽ‌ ആദ്യം അയക്കുന്നത്. മറുപടി കിട്ടിയാൽ ആയിരം രൂപയുടെ ഏഴ് ആമസോൺ ഓൺലൈൻ ഗിഫ്റ്റ് കാർഡുകൾ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മെയിൽ അയക്കും. അതിനുള്ള വെബ്സൈറ്റ് ലിങ്കും നൽകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന തട്ടിപ്പ് സഹപ്രവർത്തകരാണ് മുല്ലപ്പള്ളിയുടെ ശ്രദ്ധയിൽ പെടുത്തിയത്. പണം നഷ്ടപ്പെട്ടവരുണ്ടോ എന്ന് പരിശോധിക്കാൻ  മുല്ലപ്പള്ളി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!