തൃശ്ശൂരില്‍ ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവ്; ദന്താശുപത്രികള്‍ തുറക്കാം, മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ 2 ദിവസം

By Web TeamFirst Published May 17, 2021, 8:52 PM IST
Highlights

ദന്താശുപത്രികൾ തുറക്കാം. കന്നുകാലിത്തീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ട്. ആനകൾക്കുള്ള പട്ടകൾ മറ്റുജില്ലകളിൽ നിന്ന് കൊണ്ടുവരാനും അനുമതിയുണ്ട്. 

തൃശ്ശൂര്‍: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തൃശ്ശൂര്‍ ജില്ലയിൽ കൂടുതൽ ഇളവുകൾ. ലോക്ക്ഡൗണ്‍ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കളക്ടര്‍ ഉത്തരവിറക്കി. ജില്ലയിൽ മത്സ്യ മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവുണ്ടായിരിക്കുന്നതായിരിക്കും. ബുധൻ ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ തുറക്കാം. ആര്‍ആര്‍ടികള്‍, വാര്‍ഡുതലകമ്മിറ്റി, ഹോം ഡെലിവറി തുടങ്ങിയവ വഴി മാത്രമായിരിക്കും വിതരണം. ദന്താശുപത്രികൾ തുറക്കാം. കന്നുകാലിത്തീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതിയുണ്ട്. ആനകൾക്കുള്ള പട്ടകൾ മറ്റുജില്ലകളിൽ നിന്ന് കൊണ്ടുവരാനും അനുമതിയുണ്ട്. 

click me!