'ഈ ഞായറാഴ്ച നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കരുത്'; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി

Published : May 02, 2020, 09:36 PM ISTUpdated : May 02, 2020, 09:41 PM IST
'ഈ ഞായറാഴ്ച നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കരുത്'; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി

Synopsis

ഞായറാഴ്ച കടകളും ഓഫീസുകളും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

തിരുവനന്തപുരം: നാളെ (3-050-202) കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഞായറാഴ്ച  പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്നും കടകളോ ഓഫീസുകളോ തുറക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കടകള്‍ക്ക് നാളെ തുറക്കാമെന്നും  നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. തിരക്ക് നിയന്ത്രിക്കാന്‍ ആഗ്രഹമുള്ള വ്യാപാരികള്‍ക്ക് കട തുറക്കാതിരിക്കാം. 

ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കടകളും ഓഫീസുകളും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങള്‍ ഞായറാഴ്ച ദിവസം നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നാളെ  ഇക്കാര്യങ്ങള്‍ നടപ്പാക്കന്‍ വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാണ് തീരുമാനം. ഇക്കാര്യങ്ങളുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം