സോഷ്യൽ മീഡിയ ഉപയോഗത്തിൽ പൊലീസുദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡി ജി പി

By Web TeamFirst Published Sep 14, 2021, 8:49 AM IST
Highlights

നെയ്യാറ്റിൻകര മജിസ്ട്രേറ്റും പാറശാലയിലെ ഒരു പൊലീസുകാരനുമായ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന രീതിയിൽ ഇത് വ്യാഖ്യാനിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി ജി പിയുടെ സർക്കുലർ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഉപയോഗത്തിൽ പൊലീസുദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡി ജി പി. ഫോൺ റെക്കോർഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്. നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ഡി ജി പി ഇറക്കിയ സർക്കുലറിൽ പറയുന്നു

നെയ്യാറ്റിൻകര മജിസ്ട്രേറ്റും പാറശാലയിലെ ഒരു പൊലീസുകാരനുമായ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന രീതിയിൽ ഇത് വ്യാഖ്യാനിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി ജി പിയുടെ സർക്കുലർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!