ധന്യ ആത്മഹത്യ ചെയ്യില്ല, കേസ് ഒതുക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായി; പൊലീസിനെതിരെയും കുടുംബം

By Web TeamFirst Published Jun 24, 2021, 12:40 PM IST
Highlights

കൊടുത്തതൊന്നും പോരെന്ന് പറഞ്ഞ് അമൽ നിരന്തരം ധന്യയെ മർദ്ദിക്കുമായിരുന്നു. സംഭവത്തിൽ ഇന്നലെ ധന്യയുടെ ഭർത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ഇടുക്കി: അയ്യപ്പൻകോവിലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്ന് യുവതിയുടെ മാതാപിതാക്കൾ. അച്ഛൻ ജയപ്രകാശും അമ്മ സന്ധ്യയും ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്. ധന്യ ആത്മഹത്യ ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. കേസ് ഒതുക്കി തീർക്കാൻ പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടൽ ഉണ്ടായെന്നും അവർ പറഞ്ഞു.

പൊലീസ് ആദ്യം ഒന്നും ചെയ്തില്ല. വിസ്മയ കേസ് ഉണ്ടായപ്പോൾ ആണ് അനങ്ങിയത്. കൊടുത്തതൊന്നും പോരെന്ന് പറഞ്ഞ് അമൽ നിരന്തരം ധന്യയെ മർദ്ദിക്കുമായിരുന്നു. സംഭവത്തിൽ ഇന്നലെ ധന്യയുടെ ഭർത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ, ഗാർഹീക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അമലിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

click me!