
കോഴിക്കോട്: ബാലുശേരിയിലെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത ദളിത് കോണ്‍ഗ്രസ്സിന് മറുപടിയുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഗ്രൂപ്പ് താല്‍പര്യങ്ങളോ മറ്റ് പരിഗണനകള്‍ക്കോ അല്ല കോണ്‍ഗ്രസിന്‍റെ വിജയമാണ് ലക്ഷ്യമെന്ന് ധര്‍മ്മജന്‍ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ധർമജൻ ബാലുശ്ശേരി മണ്ഡലത്തിൽ സജീവമാണ്.
ബാലുശ്ശേരി മണ്ഡലത്തിലം വിവാഹ വീടുകളിലും പൊതു പരിപാടികളിലും സജീവമാവുകയാണ് ധർമ്മജൻ ബോൾഗാട്ടി. മത്സരിക്കാനുള്ള ആഗ്രഹത്തിന് പിന്നിൽ ബാലുശേരിയിലെ സൗഹൃദങ്ങളാണെന്ന് വ്യക്തമാക്കിയെങ്കിലും അന്തിമ തീരുമാനം എഐസിസിയുടേത് മാത്രമെന്ന് ഉറപ്പിക്കുകയാണ് ധർമജൻ.
മണ്ഡലത്തിലെ പ്രമുഖ വ്യക്തകളെ കണ്ട് ധർമ്മജൻ ആശയവിനിമം നടത്തുന്നുണ്ട്. ഇത്തവണ കുടുംബത്തോടൊപ്പമാണ് ധർമ്മജൻ ബാലുശ്ശേരി എത്തിയത്. സീറ്റിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്ത്വം ധര്‍മ്മജന് ഏതാണ്ട് ഉറപ്പ് നല്‍കിയെന്നാണ് സൂചന. പ്രാദേശിക തലത്തില്‍ കോൺഗ്രസിൽ നിന്ന് കാര്യമായ എതിര്‍പ്പുമില്ല. എന്നാല്‍ മുസ്ലീം ലീഗ് സീറ്റിങ്ങ് സീറ്റ് വിട്ടു കൊടുത്താലേ ധര്‍മ്മജന് നറുക്ക് വീഴൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam