"3.5 കോടി തന്റേതല്ല, ബിജെപി നേതാക്കൾ പറഞ്ഞിട്ട് കൊണ്ടുവന്ന പണം", കൊടകരയിൽ കേസിൽ ധർമ്മരാജന്റെ മൊഴി

By Web TeamFirst Published Jul 25, 2021, 7:05 AM IST
Highlights

ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കൊണ്ടു വന്ന പണമാണെന്നും തന്റേതാണെന്ന് കോടതിയിൽ ഹർജി നൽകിയത് പര പ്രേരണ മൂലമാണെന്നുമാണ് ധർമ്മരാജൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. 

തിരുവനന്തപുരം: കൊടകര കുഴപ്പണ കേസിൽ ബിജെപിയെ കുരുക്കിലാക്കി ധർമ്മരാജന്റെ മൊഴി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന് പണം കൊണ്ടുവന്ന ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കൊണ്ടു വന്ന പണമാണെന്നും തന്റേതാണെന്ന് കോടതിയിൽ ഹർജി നൽകിയത് പരപ്രേരണ മൂലമാണെന്നുമാണ് ധർമ്മരാജൻ അന്വേഷണ സംഘത്തിന് നൽകിയ പുതിയ മൊഴിയിൽ പറയുന്നത്. 3.5 കോടി രൂപയുടെ രേഖകൾ തന്റെ പക്കലില്ല. അതിനാലാണ് കോടതിയിൽ രേഖകൾ ഹാജരാകാതിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ധർമ്മരാജൻ  വ്യക്തമാക്കി. 

നേരത്തെ കൊടകരയില്‍ നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ തൻറെയും സുനിൽ നായിക്കിന്റെയുമാണെന്നായിരുന്നു ധർമ്മരാജൻ നൽകിയ മൊഴി. ദില്ലിയില്‍ ബിസിനസ് ഇടപാടിനുളള തുകയാണിതെന്നായിരുന്നു അന്ന് നടത്തിയ വെളിപ്പെടുത്തല്‍. പൊലീസ് കണ്ടെടുത്ത പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട്  ഇരിങ്ങാലക്കുട മജിസ്ട്രറ്റ് കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാൽ പണത്തിന്റെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇടക്കിടെ മൊഴിമാറ്റുന്ന ധർമ്മരാജന്റെ പുതിയ മൊഴി ബിജെപിക്ക് കുരുക്കാകുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!