
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ(idukki engineering college) എസ് എഫ് ഐ(sfi) പ്രവർത്തകൻ ധീരജ് (dheraj)കുത്തേറ്റ് മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി,ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിൻ ജോജോയുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. നാല് കോളേജ് വിദ്യാർത്ഥികളും കസ്റ്റഡിയിൽ ഉണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി
പുറത്ത് നിന്നുള്ളവരെ കാമ്പസിൽ കയറ്റിയതാണ് തർക്കത്തിന് കാരണം. എസ്എഫ്ഐ ഇത് ചോദ്യം ചെയ്തു.കോളേജ് ഗേറ്റിന് പുറത്തേക്ക് ഇവരെ മാറ്റിയിട്ടും തർക്കം തുടർന്നു.ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് ഉച്ചയോടെ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലാണ്.
Read More: ധീരജിന്റെ പോസ്റ്റ്മോർട്ടം ഇന്ന്, മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും