
തിരുവനന്തപുരം: എംആർ അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്നും അത് യൂട്യൂബർ വയർലെസ് ചോർത്തിയ കേസുമായി ബന്ധപ്പെട്ടാണെന്നും പി വി അൻവർ. ആദ്യഘട്ടത്തിൽ മാത്രമാണ് ചർച്ച നടത്തിയത്. എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. തന്നെ എം ആർ അജിത് കുമാർ ചതിക്കുകയായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. എം ആർ അജികുമാർ ക്രിമിനൽ എന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും അൻവർ പറഞ്ഞു. സർക്കാർ ഇപ്പോഴും എന്തിനാണ് താങ്ങി നിർത്തുന്നത്? ഒറ്റനോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ള പൂശിയ റിപ്പോർട്ട്. അജിത് കുമാർ ആർഎസ്എസിനും കേന്ദ്രസർക്കാറിനും വേണ്ടി ജോലി ചെയ്യുന്നയാൾ എന്നും അൻവർ രൂക്ഷഭാഷയിൽ വിമർശിച്ചു.