
പത്തനംതിട്ട: സ്വന്തമായി വീടും ഭൂമിയും ഒരു തരി സ്വർണവും ഇല്ലെങ്കിലും പുസ്തക ശേഖരം കൊണ്ട് ധനികനായി പത്തനംതിട്ട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്. സ്വന്തമായി 9,60,000 രൂപ മതിപ്പ് വിലയുള്ള 20,000 പുസ്തകങ്ങളാണ് തോമസ് ഐസകിനുള്ളത്. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. സ്വന്തമായി വീടോ വസ്തുവോ തോമസ് ഐസക്കിനില്ല. 13,38,909 രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.
അതിലാണ് 9,60,000 രൂപ മതിപ്പ് വിലയുള്ള 20,000 പുസ്തകങ്ങൾ ഉള്ളത്. പിന്നീട് എടുത്ത് പറയാനുള്ളത് കെഎസ്എഫ്ഇ സ്റ്റാച്യൂ ബ്രാഞ്ചിൽ ഉള്ള 1,31,725 രൂപയുടെ സ്ഥിര നിക്ഷേപമാണ്. അവിടെ തന്നെ ഒരു ചിട്ടിയും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരത്തെ അനിയന്റെ വീട്ടിലാണ് പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. നാലു തവണ എംഎല്‍എയും രണ്ടു തവണ ധനമന്ത്രിയുമായിരുന്നു ഡോ. തോമസ് ഐസക്ക്. ഇപ്പോള്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗമാണ്.
തിരുവനന്തപുരത്ത് ട്രഷറി സേവിങ്സ് ബാങ്കില്‍ ആറായിരം രൂപയും പെന്‍ഷനേഴ്സ് ട്രഷറി അക്കൗണ്ടില്‍ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്ബിഐ എസ്ബി അക്കൗണ്ടില്‍ 39,000 രൂപയും കെഎസ്എഫ്ഇയുടെ സ്റ്റാച്യു ബ്രാഞ്ചില്‍ സുഗമ അക്കൗണ്ടില്‍ 36,000 രൂപയും ഇതേ ബ്രാഞ്ചില്‍ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയുമാണ് തോമസ് ഐസക്കിന്റെ നിക്ഷേപം. കെഎസ്എഫ്ഇയുടെ ഇതേ ബ്രാഞ്ചില്‍ ചിട്ടിയുടെ തവണയായി 77,000 രൂപയോളം ഇതു വരെ അടച്ചിട്ടുണ്ട്. കൈവശമുള്ളത് 10,000 രൂപയാണ്. മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 10,000 രൂപയുടെ ഓഹരിയും അദ്ദേഹത്തിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam