
കോഴിക്കോട്: സിപിഎം സംസ്ഥാന സമിതി അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ പി ജയരാജൻ ബിജെപിയിലേക്ക് എന്ന വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭിന്നശേഷിക്കാരനായ എടവണ്ണ സ്വദേശി ചാത്തല്ലൂർ വലിയ പീടിയേക്കൽ കെ നൗഷാദിനെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നാലെ വിശദീകരണവുമായി പി ജയരാജൻ രംഗത്തെത്തിയിരുന്നു. വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിവാറും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജൻ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ അനുകൂല ടെലിവിഷൻ ചാനലിന്‍റെ ലോഗോ വച്ച പോസ്റ്ററുകൾ അടക്കം ഉപയോഗിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകളും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളിലുമാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam