
തിരുവനന്തപുരം: വേങ്ങരയിലെ നേതാവിന് കാവ്യയും ദിലീപും കൂടി പണം കൊടുത്തുവെന്ന സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. കേസ് അട്ടിമറിക്കാൻ ദിലീപിനും ബന്ധുവായ സുരാജിനും അനൂപിനും ഒപ്പം കാവ്യയും ഇടപെട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.
വേങ്ങരയിൽ പോയി ദിലീപിൻ്റെ അളിയനും അനിയനും കൂടെ 2017 സെപ്തംബർ 21ാം തീയതി ഒരു ഡീൽ ഉറപ്പിച്ചിരുന്നു. അവർ വേങ്ങരയിൽ പോയ കാര്യവും എന്തിന് പോയെന്ന കാര്യവും എൻ്റെ മെസേജിൽ കിടപ്പുണ്ട്. അനൂപിൻ്റെ ഫോൺ പരിശോധിച്ചാൽ അതിൽ ഇക്കാര്യങ്ങളെല്ലാം ഉണ്ടാവും. ആർക്ക് വേണ്ടി, എന്തിന് വേണ്ടി ഈ പണം കൊടുത്തുവെന്ന കാര്യം ഫോൺ പരിശോധിക്കുമ്പോൾ അറിയാം. എനിക്കറിയാവുന്നതും തെളിവുകളുള്ളതുമായ കാര്യങ്ങൾ മാത്രമാണ് ഞാൻ പറയുന്നത്.
കേസിൽ സ്വാധീനം ചെലുത്താൻ വേണ്ടിയാണ് നേതാവിന് പണം കൊടുത്തത്. ദിലീപ് ജയിലിൽ കിടന്ന സമയത്ത് അനിയനും അളിയനും ചേർന്നാണ് നേതാവിനെ ആദ്യം കണ്ടത്. ജയിൽ മോചിതനായ ശേഷം കാവ്യയും ദിലീപും മറ്റൊരാളും കൂടി വേങ്ങരയിൽ പോയി. ആ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയുടെ നേതാവിൻ്റെ വീട്ടിലേക്ക് അവർ പോകുകയും അവിടേക്ക് സംസ്ഥാനത്തെല്ലാവരും ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവ് വരികയും കാശ് വാങ്ങുകയും ചെയ്തു. അവരെല്ലാവരും കൂടി അന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. അന്വേഷണം ഇത്രയും നീളുമ്പോഴും കാവ്യയുടെ ഫോണിൽ നിന്നും പോയ കോളുകളെ കുറിച്ച് ആരും പറയുന്നില്ല. ഈ നേതാവടക്കമുള്ളവർ ദിലീപിനെ ബന്ധപ്പെട്ടത് കാവ്യയുടെ ഫോൺ വഴിയാണ്. നേതാവിനൊപ്പം ദിലീപും കാവ്യയും എടുത്ത ചിത്രങ്ങൾ വൈകാതെ പരസ്യപ്പെടും.
ഞങ്ങൾ വേങ്ങരയിൽ എത്തി, അദ്ദേഹത്തെ കണ്ടു. കൂടിക്കാഴ്ച ഫലം കണ്ടു... ദിലീപിൻ്റെ സഹോദരിയുടെ ഭർത്താവ് 2017 സെപ്തംബർ 21-ന് എനിക്ക് അയച്ച മെസേജുകലാണ് ഇതെല്ലാം. കാവ്യയുടെ മൊബൈൽ ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിച്ചാൽ ഈ കൂടിക്കാഴ്ച നടന്നുവെന്ന കാര്യം നിങ്ങൾക്ക് വ്യക്തമാവും. കാവ്യയെ മാറ്റി നിർത്തി കൊണ്ട് ഈ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ല. ഇവർ കൊടുത്തുവെന്ന പറയുന്ന അൻപത് ലക്ഷം വെറും അഡ്വാൻസ് മാത്രമാണ്. ശരിക്കുള്ള ഇതിലും വലിയ തുകയ്ക്കാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam