Dileep: ഫോണ്‍ ഡാറ്റ നശിപ്പിച്ച സംഭവം; സൈബർ വിദഗ്ധൻ സായി ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും

Web Desk   | Asianet News
Published : Mar 18, 2022, 06:39 AM ISTUpdated : Mar 18, 2022, 06:43 AM IST
Dileep: ഫോണ്‍ ഡാറ്റ നശിപ്പിച്ച സംഭവം; സൈബർ വിദഗ്ധൻ സായി ശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും

Synopsis

കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർകൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 

കൊച്ചി: ദിലീപിന്റെ (Dileep) ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവത്തിൽ സൈബർ വിദഗ്ധൻ സായി ശങ്കറിനെ (Sai Shankar) ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ (Crime Branch Case) ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുള്ളത്.

നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർകൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കർ വിശദീകരിക്കുന്നു. 

കേസിൽ തന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും. ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാനുള്ള സമ്മർദതിന് വഴങ്ങാത്തതാണ് കരണം എന്നും സായി ശങ്കർ ഏഷ്യാനെറ് ന്യൂസിനോട്‌ വെളിപ്യടുത്തിയിരുന്നു. 

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കേസിലെ സാക്ഷിയായ സാഗർ വിൻസെന്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ

വ്യാജ മൊഴിനൽകാൻ ഡീ വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുതുകയാണെന്നാണ് പ്രധാന ആരോപണം.തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കും എന്ന ആശങ്ക ഉള്ളതായും ഹർജിയിൽ പറയുന്നു. 

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരൻ ആണ് ആലപ്പുഴ സ്വദേശി ആയ സാഗർ. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബൈജു പൗലോസ് നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണം എന്നും ഹർജിയിൽ സാഗർ ആവശ്യപ്പെട്ടിട്ടുണ്ട്

വധ ഗൂഢാലോചന കേസ്; ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

 

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്‍റെ (Dileep) ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കെ ഹരിപാലാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി. മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും. അതേസമയം, ക്രൈംബ്രാ‌ഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് വിധിച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കാമെന്നും അറിയിച്ചു. ഇതിനിടെ ദിലീപിന്‍റെ ഫോൺ വിവരങ്ങൾ നശിപ്പിച്ച  സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും ഐപാഡും ക്രൈംബ്രാ‌ഞ്ച് കസ്റ്റഡിയിലെടുത്തു.

നടിയെ ആക്രമിച്ച കേസിൽ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം. തന്‍റെ വീട്ടിലെ സഹായി ആയിരുന്ന ദാസനെ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരായ മൊഴി നൽകിപ്പിച്ചത്.

കേസിൽ വിശശദമായ വാദം കേൾക്കുന്നത് വെരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ദിലീപ് അഭിഭാഷകൻ  ആവശ്യപ്പെട്ടു. എന്നാൽ ക്രൈം ബ്രാ‌ഞ്ച് അന്വേഷഷണം തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കേസിൽ ഈമാസം 28 ന് വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ചു. എന്നാൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയതിന് തെളിവും സാക്ഷിമൊഴിയുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഹൈക്കോടതിയിൽ ഫോൺ കൈമാറുന്നതിന് തൊട്ട് മുൻപ്  ദിലീപ് സൈബർ വിദഗ്ധന്‍റെ സഹായത്തോടെ നീക്കിയതായായും  പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംഭന്ധിച്ച പരിശോധന റിപ്പോർട്ടും കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്