
കൊച്ചി: മാധ്യമങ്ങളുടെ ഡ്രോൺ ക്യാമറയിൽ ദൃശ്യങ്ങൾ പതിയാതിരിക്കാനായി കുട ഉപയോഗിച്ച് നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്. കേസിലെ വിധി കേൾക്കാൻ ആലുവയിലെ വീട്ടിൽ നിന്നിറങ്ങുന്ന സമയത്താണ് ഡ്രോൺ ക്യാമറകൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതോടെ ദിലീപ് കുട ഉപയോഗിച്ച് മറച്ചാണ് കാറിന് സമീപത്തെത്തിയത്. തുടർന്ന് കാറിൽ കയറി കോടതിയിലേക്ക് പുറപ്പെട്ടു. കാറിലെ ദൃശ്യങ്ങൾ പകർത്താനും മാധ്യമങ്ങൾ ശ്രമിച്ചു.
സമൂഹ മനസാക്ഷിയെ നടുക്കിയ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് വിധി പറയുന്നത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി എൻ.എസ്.സുനിൽ എന്ന പൾസർ സുനിയും എട്ടാം പ്രതി പി ഗോപാലകൃഷ്ണൻ എന്ന ദിലീപും ആണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു. വിധി പറയുമ്പോൾ പ്രതികളും കോടതിയിൽ ഹാജാരാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam