ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനം: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി, വിശദീകരണം കേട്ട ശേഷം തുടർ നടപടി: ദേവസ്വം

Published : Dec 08, 2024, 01:02 PM ISTUpdated : Dec 08, 2024, 01:20 PM IST
ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശനം: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി, വിശദീകരണം കേട്ട ശേഷം  തുടർ നടപടി:  ദേവസ്വം

Synopsis

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസര്‍ , രണ്ട് ഗാർഡ്മാർ എന്നിവർക്ക് നോട്ടീസ് നൽകിയെന്ന് ദേവസ്വം പ്രസിഡന്‍റ് എന്‍ പ്രശാന്ത്

ശബരിമല: ദിലീപിവ് വിഐപി ദര്‍ശനം നല്‍കിയതില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നുവെന്ന് ദേവസ്വം പ്രസിഡന്‍റ് എന്‍ പ്രശാന്ത്. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാർഡുമാര്‍ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകും. കുറച്ച് നേരത്തേക്ക് ദർശനം തടസ്സപ്പെട്ടു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രം ആണ്. എന്നാല്‍ വിഐപി ദര്‍ശനം നല്‍കിയതിലെ വീഴ്ച ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുനിൽ സ്വാമിയേ കുറിച്ചുള്ള കോടതി പരാമർശം വന്ന സാഹചര്യത്തില്‍ അദ്ദേഹം  ഉടനെ മല ഇറങ്ങി. അദ്ദേഹത്തിന്‍റെ  സഹോദരന്‍റെ  പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട്. അവിടെ ആണ് അദ്ദേഹം തങ്ങിയതെന്നും എന്‍ പ്രശാന്ത് അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'