ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവം; സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്ത് ക്രൈംബ്രാ‌ഞ്ച്

Published : Mar 19, 2022, 06:30 PM ISTUpdated : Mar 19, 2022, 07:13 PM IST
ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവം; സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്ത് ക്രൈംബ്രാ‌ഞ്ച്

Synopsis

കൂടുതൽ തെളിവ് ശേഖരിക്കാൻ സായ് ശങ്കറിനൊപ്പം എസ്സയെയും കൊച്ചിയിൽ വിളിച്ച് വരുത്തി വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാ‌ഞ്ച് വ്യക്തമാക്കി.

കൊച്ചി/കോഴിക്കോട് : വധഗൂഢാലോചനക്കേസില്‍ ദിലീപിന്‍റെ (Dileep) ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്‍റെ ഭാര്യ എസ്സയെ ക്രൈംബ്രാ‌ഞ്ച് ചോദ്യം ചെയ്തു. എസ്സയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ഐ മാക് കംപ്യൂട്ടർ വഴിയാണ് ഫോൺ വിവരങ്ങൾ മായ്ച്ചതെന്ന കണ്ടെത്തിലിനെ തുടർന്നാണ് നടപടി. കൂടുതൽ തെളിവ് ശേഖരിക്കാൻ സായ് ശങ്കറിനൊപ്പം എസ്സയെയും കൊച്ചിയിൽ വിളിച്ച് വരുത്തി വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാ‌ഞ്ച് വ്യക്തമാക്കി.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിന്‍റെ ഫോണുകൾ. ഫോണുകൾ കോടതിയ്ക്ക് കൈമാറുന്നതിന് മുൻപ് സ്വകാര്യ ഹാക്കർ സായ് ശങ്കറിന്‍റെ സഹായത്തോടെ വിവരങ്ങൾ നശിപ്പിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്‍റെ ഐ ഫോൺ സായ് ശങ്കറിന്‍റെ ഐമാക് കംപ്യൂട്ടറിൽ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകിൽ ലോഗിൽ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാനാണ് എസ്സയെ ചോദ്യം ചെയ്തത്. തന്‍റെ ഐഡി ഉപയോഗിച്ച് സായ് ഐമാക് ഉപയോഗിച്ചിരിക്കാമെന്നാണ് എസ്സ മറുപടി നൽകിയത്.

ദിലീപിന്‍റെ ഫോണിൽ നിന്ന് നീക്കിയ ചില വിവരങ്ങൾ സായ്ശങ്കർ സ്വന്തം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഹാക്കറിന്‍റെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഫോണുകൾ, ഐപാട് എന്നിവ കസ്റ്റഡിയിലടുത്ത് പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുന്പോൾ ഇക്കാര്യം വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറയുന്നു.  സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കൊവിഡ് ലക്ഷണമുണ്ടെന്ന് പറഞ്ഞ് ഹാജരായിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണം, ജനറിക് പേരുകൾ നിർബന്ധമാക്കി; മരുന്ന് ക്ഷാമ വിമർശനങ്ങൾക്കിടെ ആരോഗ്യവകുപ്പ് സർക്കുലർ
ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഭിഭാഷക; അറ്റോർണി ജനറലിന് കത്ത് നൽകി