'സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നു; മോശം പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ടപ്പോൾ ഒതുക്കി'; ഉഷ ന്യൂസ് അവറില്‍

Published : Aug 22, 2024, 08:42 PM ISTUpdated : Aug 22, 2024, 08:47 PM IST
'സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നു; മോശം പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ടപ്പോൾ ഒതുക്കി'; ഉഷ ന്യൂസ് അവറില്‍

Synopsis

സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആരും പിന്തുണച്ചില്ലെന്നും ഉഷ പറഞ്ഞു. 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറ‍ഞ്ഞതൊക്കെ വസ്തുതകളാണെന്ന് സിനിമ സീരിയൽ നടി ഉഷ ഹസീന. തനിക്കും നേരിട്ട് പല അനുഭവങ്ങളും ഉണ്ടായി എന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ പരിപാടിയിൽ പങ്കെടുക്കവേ ഉഷ വെളിപ്പെടുത്തി. ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി, ഇം​ഗിതത്തിന് വഴങ്ങാത്തതിന്റെ പേരിൽ സെറ്റിൽ വെച്ച് അപമാനിച്ചു. ശക്തമായി പ്രതികരിച്ചതിന് പിന്നാലെ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നുവെന്നും ഉഷ വെളിപ്പെടുത്തി. 

മോശമായി പെരുമാറിയതിനെതിരെ പരാതിപ്പെട്ടപ്പോൾ ഒതുക്കി തുടർന്ന് സിനിമകൾ പതിയെ കുറഞ്ഞുതുടങ്ങി. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആരും പിന്തുണച്ചില്ലെന്നും ഉഷ പറഞ്ഞു. സിനിമയിലെ പവർ ​ഗ്രൂപ്പ് ആരാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇനിയെങ്കിലും സിനിമാ മേഖലയിൽ സ്ത്രീകൾക്ക് പേടിയില്ലാതെ ജോലി ചെയ്യാൻ ആകണമെന്നും ഉഷ ന്യൂസ് അവറിൽ അഭിപ്രായപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും