സുരക്ഷാ ഓഡിറ്റുകൾ ഉടൻ പൂർത്തിയാക്കണം; മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം

Published : May 18, 2023, 03:54 PM ISTUpdated : May 18, 2023, 04:28 PM IST
സുരക്ഷാ ഓഡിറ്റുകൾ ഉടൻ പൂർത്തിയാക്കണം; മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം

Synopsis

ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിർദേശം.

തിരുവനന്തപുരം: സുരക്ഷ ഓഡിറ്റ് പൂർത്തിയാക്കാൻ എല്ലാ സർക്കാർ സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്കാണ് നിർദേശം നല്‍കിയിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നിർദേശം.

സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സിസ്റ്റം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നിയന്ത്രണം വേണമെന്നും നിർദേശമുണ്ട്. വാർഡുകളിൽ രോഗിക്ക് ഒപ്പം ഒരാൾ, അത്യാഹിത വിഭാഗത്തിലുള്ള രോഗികള്‍ക്കൊപ്പം രണ്ട് പേർക്കും മാത്രമേ കൂട്ടിരിപ്പിന് അനുമതി നല്‍കാവൂ എന്നാണ് പുതിയ നിര്‍ദേശം.

PREV
Read more Articles on
click me!

Recommended Stories

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ
വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ